അനുബന്ധ വാര്‍ത്തകള്‍
- ഫീനിക്സ് പക്ഷിയായി ഉയർത്തെഴുന്നേറ്റ നയൻതാര, വിവാഹം ഉടൻ ?!
- ‘ഒരു കാരണവശാലും അയാൾ എന്നെ വിളിക്കാൻ പാടില്ല’- ധ്യാൻ ശ്രീനിവാസിനോട് നയൻതാര !
- സ്ത്രീകളെ കാണുമ്പോള്‍ എഴുന്നേറ്റ് നിന്ന് വിനയത്തോടെ കൈകൂപ്പുന്ന നടനാണദ്ദേഹം: നയൻതാര
- 'നിങ്ങൾ തന്ന രണ്ട് ചെക്കും ബൗൺസ്'; ലൗ ആക്ഷൻ ഡ്രാമയുടെ നിർമാതാവിനോട് നയൻതാര
- ലവ് ആക്ഷൻ ഡ്രാമ; ഒരു കളർഫുൾ എന്റർടെയിൻമെന്റ്, പൊട്ടിച്ചിരിക്കാം ഈ ഓണക്കാലത്ത്
അന്ധയായി നയൻതാര?; നിർമ്മാണം വിഘ്നേഷ് ശിവൻ; വരുന്നു ത്രില്ലർ ചിത്രം
‘നേട്രികണ്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മിലിന്ദ് റാവു ആണ്.
വിഘ്നേഷ് ശിവന് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായികയാകാനൊരുങ്ങി തെന്നിന്ത്യൻ ലേഡി സൂപ്പര്‍സ്റ്റാർ നയന്‍താര. ‘നേട്രികണ്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മിലിന്ദ് റാവു ആണ്. ചിത്രത്തിന്റെ പോസ്റ്റര്‍ നയന്‍താര ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണ്.
ചിത്രത്തില്‍ കാഴ്ചവൈകല്യമുള്ളൊരു യുവതിയുടെ വേഷത്തിലാകും നയന്‍സ് എത്തുക എന്നാണ് ചില തമിഴ് മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്ന വിവരം. കാഴ്ചവൈകല്യമുള്ളവര്‍ക്ക് വായിക്കാനുള്ള ബ്രെയിൽ അക്ഷരലിപിയാണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ അന്ധയായ നായികാ രൂപത്തിലാകും നയന്‍സ് എത്തുക എന്നതിന് കൂടുതൽ തെളിവുണ്ട്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം റൗഡി പിക്ചേഴ്സിന്റെ ബാനറിലാണ് വിഘ്നേഷ് നിര്‍മിക്കുന്നത്.