Last Modified ശനി, 14 സെപ്‌റ്റംബര്‍ 2019 (15:53 IST)
മമ്മൂട്ടി നായകനാകുന്ന ‘മാമാങ്ക’ത്തിന്റെ ഗ്രാഫിക്കൽ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായിട്ടാണ് മാമാങ്കം റിലീസിനൊരുങ്ങുന്നത്. അത്യാവശ്യം ഹൈപ്പിലാണ് സിനിമ ഒരുങ്ങുന്നത്. മാമാങ്കം മലയാളാത്തിലെ ബാഹുബലി അല്ലെന്ന് തുറന്നു പറയുകയാണ് സംവിധായകൻ എം പദ്മകുമാർ.
മലയാളസിനിമയുടെ പരിമിതിയില്‍നിന്നുകൊണ്ട് ചരിത്രത്തോട് നീതിപുലര്‍ത്തി ഒരുക്കുന്ന വാര്‍ ഫിലിമായിരിക്കും മാമാങ്കം. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന യുദ്ധവും പ്രണയവും സംഗീതവും എല്ലാമുള്ളൊരു സിനിമ. ബാഹുബലി പോലൊരു ചിത്രമല്ല മാമാങ്കം. ചിത്രത്തെ ഇമോഷണല്‍ ത്രില്ലര്‍ എന്ന ഗണത്തില്‍ പരിഗണിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.- സംവിധായകൻ പറയുന്നു.
ചരിത്രവിഷയമാക്കിയ പഴശ്ശിരാജയിലും ഒരു വടക്കന്‍ വീരഗാഥയിലും വിധിയോട് കീഴടങ്ങുന്ന കഥാപാത്രങ്ങളെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. എന്നാല്‍ മാമാങ്കത്തില്‍ അങ്ങനെയല്ലെന്നാണ് പദ്മകുമാർ പറയുന്നത്. എന്നും മമ്മൂട്ടിയുടെ ചരിത്രവേഷങ്ങളെ ഏറ്റെടുത്ത പ്രേക്ഷകർ മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ്.