1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Dulquer Salman

മമ്മൂട്ടിയും മോഹന്‍ലാലും പിന്നില്‍, സിനിമയിലെത്തി 10വര്‍ഷം, ദുല്‍ഖറിനെ ഫോളോ ചെയ്യുന്നത് 10 മില്യണ്‍ ആളുകള്‍ !

ദുല്‍ഖര്‍ സല്‍മാന്‍
മലയാള സിനിമയില്‍ നിന്ന് സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ആളുകള്‍ ഫോളോ ചെയ്യുന്ന താരങ്ങളിലൊരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. ഇന്‍സ്റ്റഗ്രാമില്‍ ഒരു കോടി ഫോളോവര്‍മാരെ സ്വന്തമാക്കി നടന്‍.സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്ന ആളുകളുടെ എണ്ണത്തിന് കാര്യത്തില്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കും മുന്നിലാണ് ദുല്‍ഖര്‍.
 44 ലക്ഷം ഫോളോവര്‍മാരാണ് മോഹന്‍ലാലിനുള്ളത്. 30 ലക്ഷം പേരാണ് മമ്മൂട്ടിയെ ഇന്‍സ്റ്റഗ്രാമില്‍ മാത്രം പിന്തുടരുന്നത്.
അടുത്തിടെയാണ് ദുല്‍ഖര്‍ സിനിമയില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയത്.2012ല്‍ പുറത്തിറങ്ങിയ സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് നടന്‍ വരവറിയിച്ചത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
അഹാന വീണ്ടും സംവിധായകനാകുന്നു ?