രേണുക വേണു|
Last Modified ചൊവ്വ, 1 മാര്‍ച്ച് 2022 (11:34 IST)
ബിഗ് ബിയും ഭീഷ്മ പര്‍വ്വവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് മമ്മൂട്ടി. ബിഗ് ബിയുടെ ആവര്‍ത്തനമല്ല ഭീഷ്മ പര്‍വ്വം. രണ്ടും വളരെ വ്യത്യസ്തമാണ്. കഥാപരിസരവും കഥാപാത്രങ്ങളും തികച്ചും വ്യത്യസ്തമാണ്. ബിഗ് ബി ആവര്‍ത്തിക്കാനല്ല താനും അമല്‍ നീരദും ഭീഷ്മ പര്‍വ്വം ചെയ്യുന്നതെന്നും മമ്മൂട്ടി പറഞ്ഞു.
ബിഗ് ബിയുമായി ഭീഷ്മ പര്‍വ്വത്തിനു എന്തെങ്കിലും ബന്ധമുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മമ്മൂട്ടി. രണ്ട് സിനിമകളും എല്ലാ അര്‍ത്ഥത്തിലും വേറെയാണ്. രണ്ട് സിനിമകളിലേയും കഥാപാത്രങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ല. അമല്‍ നീരദ് ഇതുവരെ ചെയ്ത സിനിമകളുടെ പാറ്റേണില്‍ നിന്ന് ഭീഷ്മ പര്‍വ്വം വ്യത്യസ്തമാണെന്നും മമ്മൂട്ടി പറഞ്ഞു.
മാര്‍ച്ച് മൂന്നിനാണ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പര്‍വ്വം റിലീസ് ചെയ്യുന്നത്.