'പ്രതീക്ഷിക്കും അപ്പുറം ജഗതിയുടെ പെര്‍ഫോമന്‍സ്', സിബിഐ 5 ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 1 മാര്‍ച്ച് 2022 (11:03 IST)

വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോള്‍ ജഗതിയുടെ ശരീരത്തിനും മനസ്സിനും പുതിയൊരു ഊര്‍ജ്ജം തന്നെ ലഭിച്ചു കാണും.അദ്ദേഹത്തിന്റെ ശരീരത്തിനും ചലനത്തിലും ഒക്കെ വലിയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഡോക്ടര്‍മാരുടെ കണക്കുകൂട്ടലിലാണ് നടന്‍ സിബിഐ സെറ്റിലെത്തിയത്.

'ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോള്‍ പപ്പ കാണിച്ച പെര്‍ഫോമന്‍സ് അവരുടെയെല്ലാം വിശ്വാസത്തിനും പ്രതീക്ഷിക്കും അപ്പുറമായിരുന്നു'- എന്നാണ് ജഗതിയുടെ മകന്‍ രാജ് കുമാര്‍ പറഞ്ഞത്.

വാഹനാപകടത്തില്‍ പരിക്കേറ്റ് കഴിയുന്ന വിക്രമിനെ കാണാനെത്തുന്ന സിബിഎഐ സംഘത്തിനായി അച്ഛന്‍ പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ അവര്‍ക്കായി സിനിമയില്‍ പറയുന്നത് രാജ്കുമാര്‍ ആണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :