ജഗതി ഒറ്റ ടേക്കില്‍ തന്നെ സീന്‍ പൂര്‍ത്തിയാക്കി, സിബിഐ ലൊക്കേഷന്‍ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 1 മാര്‍ച്ച് 2022 (11:00 IST)

2012-ല്‍ വാഹനാപകടത്തെ തുടര്‍ന്ന് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ജഗതി വീണ്ടും സിനിമയില്‍ തിരിച്ചെത്തിയ സന്തോഷത്തിലാണ് എല്ലാവരും. ക്യാമറയ്ക്ക് മുന്നില്‍ എത്തിയാല്‍ അദ്ദേഹത്തിന്റെ ശരീരത്തിനും ചലനത്തിലും ഒക്കെ വലിയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഡോക്ടര്‍മാരുടെ കണക്കുകൂട്ടലിലാണ് നടന്‍ 'സിബിഐ 5' സെറ്റിലെത്തിയത്.

ഒറ്റ ടേക്കില്‍ തന്നെ ജഗതി സീന്‍ പൂര്‍ത്തിയാക്കി. വാഹനാപകടത്തില്‍ പരിക്കേറ്റ് കഴിയുന്ന തങ്ങളുടെ സഹപ്രവര്‍ത്തകന്‍ വിക്രമിനെ കാണാനെത്തുന്ന സേതുരാമയ്യരെയും കൂട്ടരെയുമാണ് ചിത്രീകരിച്ചത്. പുഞ്ചിരിച്ചുകൊണ്ട് സിബിഐ സംഘത്തെ സ്വീകരിക്കുന്ന ജഗതിയെയും ചിത്രത്തില്‍ കാണാനാകും. മകന്‍ രാജ്കുമാര്‍ ആണ് അച്ഛന്റെ ശബ്ദം ആകുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :