അനുബന്ധ വാര്‍ത്തകള്‍
- അന്ന് ദിലീപേട്ടൻ എന്റെ തോളത്ത് കൈ വെച്ചു, എന്റെ നെഞ്ച് പടപടാന്ന് ഇടിക്കാൻ തുടങ്ങി: സിനിമാ സെറ്റിലെ അനുഭവം പങ്കുവെച്ച് നവ്യാ നായർ
- ‘മഞ്ജുവിനെ ദിലീപ് ചീത്ത സ്ത്രീയാക്കി, ഒരമ്മ എങ്ങനെ ആകാൻ പാടില്ലയോ അങ്ങനെ വരുത്തിതീർത്തു’
- കോടതിസമക്ഷം ബാലന്‍ വക്കീലിനും പ്രൊഫസര്‍ ഡിങ്കനും ശേഷം പറക്കും പപ്പനുമായി ദിലീപ് എത്തുന്നു!
- ദിലീപിന്റെ തന്ത്രങ്ങളെല്ലാം പാളിയോ? ആദ്യ ഭാര്യയുടേയും സംവിധായകന്റേയും പങ്ക് തെളിയിക്കാൻ ഇനിയുള്ള മാർഗ്ഗം എന്ത്?
- ദിലീപിന് തിരിച്ചടി; നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ഇല്ല, നടൻ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി
2019ൽ ദിലീപ് തിളങ്ങും, വരാനിരിക്കുന്നത് അഡാർ ഐറ്റങ്ങൾ!
2019ൽ ദിലീപ് തിളങ്ങും, വരാനിരിക്കുന്നത് അഡാർ ഐറ്റങ്ങൾ!
ഈ വർഷം അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ഉള്ളൂ. നിരവധി ചിത്രങ്ങളാണ് 2019ൽ റിലീസിന് എത്തുന്നത്. അതിൽ ദിലീപ് ചിത്രങ്ങളും ഉണ്ട്. ചെറിയൊരു ഇടവേളയ്‌ക്ക് ശേഷം ദിലീപ് തിരിച്ചെത്തുന്നത് 2019 കീഴടക്കാൻ തന്നെയാണ്. വരാനിരിക്കുന്ന ചിത്രങ്ങൾ എല്ലാം അഡാർ ഐറ്റങ്ങളാണ്.
പ്രൊഫസർ ഡിങ്കൻ, കോടതി സമക്ഷം ബാലൻ വക്കീൽ, പറക്കും പപ്പൻ തുടങ്ങിയ ചിത്രങ്ങളാണ് 2019ൽ ദിലീപിന്റേതായുള്ളത്. അഭിഭാഷകന്‍റെ റോളില്‍ ദിലീപ് എത്തുന്ന ബി ഉണ്ണികൃഷ്ണന്‍ ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീലിന്‍റെ ടീസര്‍ നാളെ പുറത്തിറങ്ങും.
ടീസര്‍ പുറത്തിറങ്ങുന്ന വിവരം ദിലീപ് തന്നെയാണ് ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. വിക്കുള്ള അഭിഭാഷകനായാണ് ദിലീപ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ദിലീപും ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. മംമ്‌തയാണ് ദിലീപിന്റെ നായികയായി ചിത്രത്തിലെത്തുന്നത്.