1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Dileep Bhavana Relationship Malayalam Cinema

കരാര്‍ ഒപ്പിട്ട സിനിമയില്‍ നിന്ന് ഭാവന പുറത്ത് ! കാരണം ദിലീപ്; അന്ന് സംഭവിച്ചത്

Dileep
ഒരു കാലത്ത് മലയാളത്തിലെ ഹിറ്റ് ജോഡികളായിരുന്നു ദിലീപും ഭാവനയും. സിഐഡി മൂസ, തിളക്കം, ട്വന്റി 20, ചാന്ത്‌പൊട്ട്, ചെസ്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ദിലീപും ഭാവനയും ഒന്നിച്ചഭിനയിച്ചു. എന്നാല്‍, അതിനിടയില്‍ എപ്പോഴോ രണ്ട് പേരും തമ്മില്‍ തെറ്റിപിരിഞ്ഞു. അതിനുശേഷം ഇരുവരും ഒന്നിച്ച് സിനിമയൊന്നും ചെയ്തിട്ടില്ല. 
 
ഭാവനയ്ക്ക് വരുന്ന അവസരങ്ങള്‍ ദിലീപ് ഇടപെട്ട് ഇല്ലാതാക്കിയിരുന്നതായി അന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വൈശാഖ് സംവിധാനം ചെയ്ത കസിന്‍സ് എന്ന സിനിമയില്‍ അഭിനയിക്കാന്‍ ഭാവനയെ തീരുമാനിച്ചതാണ്. എന്നാല്‍, പിന്നീട് അവസരം നഷ്ടമായി. കസിന്‍സ് എന്ന ചിത്രത്തിനായി ഭാവന കരാര്‍ ഒപ്പിട്ടിരുന്നു എന്നാണ് പറയുന്നത്. എന്നാല്‍, ദിലീപ് ഇടപെട്ടാണ് പിന്നീട് ഈ സിനിമയില്‍ നിന്ന് ഭാവനയെ ഒഴിവാക്കിയതെന്ന് അന്ന് ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. ദിലീപിനെതിരെ ഭാവന താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയിട്ടും ഫലമൊന്നും ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാവനയ്ക്ക് മലയാളത്തില്‍ പല അവസരങ്ങളും നഷ്ടപ്പെടാനുള്ള കാരണം ദിലീപ് ആണെന്നാണ് അന്നുമുതലുള്ള പ്രധാന ആരോപണം. 
 
അടുത്ത ലേഖനം
അടിപൊളി മേക്കോവറില്‍ മാമുക്കോയ,ജനാസ ട്രെയിലര്‍ ശ്രദ്ധ നേടുന്നു, വീഡിയോ