കെ ആര്‍ അനൂപ്|
Last Modified ശനി, 19 ജൂണ്‍ 2021 (10:24 IST)
ദിലീപിന്റെ കമ്മാര സംഭവം ഡിജിറ്റല്‍ പ്രീമിയറായി പ്രേക്ഷകരിലേക്ക് എത്തി. ഇന്നുമുതല്‍ ജിയോ സിനിമയില്‍ കാണാമെന്ന് മുരളി ഗോപി അറിയിച്ചു. സ്ട്രീമിംഗ് ആരംഭിച്ച വിവരം അദ്ദേഹം പങ്കുവെച്ചു.
'കമ്മാര സംഭവം,ഇന്ന് മുതല്‍ ജിയോ സിനിമയില്‍ സ്ട്രീം ചെയ്യും'-മുരളി ഗോപി കുറിച്ചു.
2018-ല്‍ പുറത്തിറങ്ങിയ ചിത്രം രതീഷ് അമ്പാട്ട് ആണ് സംവിധാനം നിര്‍വ്വഹിച്ചത്.രാമലീലയ്ക്കു ശേഷം ദിലീപ് അഭിനയിച്ച ചിത്രം കൂടിയായിരുന്നു. സിദ്ധാര്‍ത്ഥ്, മുരളി ഗോപി, ബോബി സിംഹ, നമിത പ്രമോദ്,ശ്വേത മേനോന്‍, മണിക്കുട്ടന്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, സിദ്ദിഖ് തുടങ്ങി വലിയൊരു താരനിര സിനിമയില്‍ ഉണ്ടായിരുന്നു.ഈ ചലച്ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.