അനുബന്ധ വാര്‍ത്തകള്‍
- ഫിറ്റ് ആന്‍ഡ് ട്രിം! ദിലീപിന്റെ 'D147' ഒരുങ്ങുന്നു
- കുഞ്ഞനുജത്തിക്ക് ഒരു ഉമ്മ ! ദിലീപിന്റെ മക്കള്‍, പുതിയ ചിത്രങ്ങള്‍
- പൃഥ്വിരാജ് സിനിമകളെ പരാജയപ്പെടുത്താന്‍ ദിലീപ് ആളെ ഇറക്കിയെന്ന് തിലകന്, തിയറ്ററില്‍ കൂവാന്‍ ആളുകള്‍; അന്ന് പറഞ്ഞത്
- ദിലീപിന് ഊരാക്കുടുക്ക്; ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖയിലുള്ളത് ദിലീപിന്റെ സംഭാഷണം തന്നെയെന്ന് പരിശോധനാഫലം
- ദിലീപിന് താരമൂല്യം കുറവ്, സിനിമയില്‍ നിന്നുള്ള ആള് വേണ്ടെന്ന് വീട്ടുകാര്‍ക്ക് നിര്‍ബന്ധം; ദിലീപ്-മഞ്ജു വിവാഹത്തിനു എതിര്‍പ്പുകളേറെ, ഒടുവില്‍ സംഭവിച്ചത്
ദിലീപിന് ഇന്ന് ജന്മദിനം, താരത്തിന്റെ പ്രായം അറിയുമോ?
മലയാളത്തിന്റെ ജനപ്രിയ നായകനാണ് ദിലീപ്. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. 1969 ഒക്ടോബര്‍ 27 നാണ് ദിലീപിന്റെ ജനനം. തന്റെ 53-ാം ജന്മദിനമാണ് ദിലീപ് ഇന്ന് ആഘോഷിക്കുന്നത്.
എറണാകുളം ജില്ലയിലാണ് താരത്തിന്റെ ജനനം. ഗോപാലകൃഷ്ണന്‍ പത്മനാഭന്‍ പിള്ള എന്നാണ് ദിലീപിന്റെ യഥാര്‍ഥ പേര്. സിനിമയിലെത്തിയ ശേഷമാണ് ദിലീപ് എന്ന പേര് സ്വീകരിച്ചത്.
കലാഭവനില്‍ മിമിക്രി അവതരിപ്പിച്ചുകൊണ്ടാണ് ദിലീപ് അഭിനയരംഗത്തേക്ക് എത്തുന്നത്. തുടക്കകാലത്ത് സഹസംവിധായകനായി പ്രവൃത്തിച്ചിട്ടുണ്ട്. 1994 ല്‍ മാനത്തെ കൊട്ടാരം എന്ന ചിത്രത്തിലൂടെയാണ് ദിലീപ് ശ്രദ്ധിക്കപ്പെട്ടത്. ഈ പുഴയും കടന്ന്, സല്ലാപം എന്നീ ചിത്രങ്ങളിലൂടെ ദിലീപ് മലയാളികളുടെ പ്രിയപ്പെട്ട നായകനായി. ഈ പറക്കും തളിക, സിഐഡി മൂസ, മീശ മാധവന്‍, റണ്‍വെ എന്നീ ചിത്രങ്ങളിലൂടെ ദിലീപ് ബോക്‌സ്ഓഫീസിലും വന്‍ നേട്ടം കൊയ്തു.
1998 ഒക്ടോബര്‍ 20 ന് നടി മഞ്ജു വാരിയറെ ദിലീപ് വിവാഹം കഴിച്ചു. 2015 ല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. പിന്നീട് ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചു.