അനുബന്ധ വാര്‍ത്തകള്‍
- രാജ രാജ ചോളൻ ഹിന്ദു രാജാവല്ല, ആ കാലഘട്ടത്തിൽ ഹിന്ദുമതമില്ല: വെട്രിമാരനെ പിന്തുണച്ച് കമൽഹാസൻ
- ആർആർആർ ഓസ്കാറിലേക്ക്, 14 വിഭാഗങ്ങളിലേക്ക് നാമനിർദേശം
- മുൻകൂർ പ്രഖ്യാപനങ്ങളില്ല, സർപ്രൈസായി ലാൽ സിംഗ് ഛദ്ദ ഒടിടിയിൽ
- ലൂസിഫറിന് മോളിലോ ഗോഡ് ഫാദർ: ആദ്യദിനത്തിൽ ചിരഞ്ജീവി ചിത്രം നേടിയ കളക്ഷൻ
- Rorschach Pre Release Teaser |ഡബിള്‍ റോളില്‍ മമ്മൂട്ടി,റോഷാക്ക് പ്രീ റിലീസ് ടീസര്‍
ദിലീപിന് ഊരാക്കുടുക്ക്; ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖയിലുള്ളത് ദിലീപിന്റെ സംഭാഷണം തന്നെയെന്ന് പരിശോധനാഫലം
നടിയെ ആക്രമിച്ച കേസില്‍ സംവിധായകന് ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖയിലുള്ളത് പ്രതി ദിലീപിന്റെ സംഭാഷണം തന്നെയെന്ന് ഫോറന്‍സിക് പരിശോധനാഫലം. ശബ്ദരേഖയില്‍ കൃത്രിമം നടന്നിട്ടില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. ദിലീപിനൊപ്പം ഈ ശബ്ദരേഖയിലുള്ള മറ്റുള്ളവരുടെ സംഭാഷണങ്ങളും തിരിച്ചറിഞ്ഞു. ഫോറന്‍സിക് പരിശോധനാഫലം ക്രൈംബ്രാഞ്ചിന് കൈമാറി. ബാലചന്ദ്രകുമാര്‍ നല്കിയ സംഭാഷണങ്ങളിലെ ശബ്ദങ്ങള്‍ കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെയും സഹോദരന് അനൂപ്, സുരാജ്, അപ്പു, ശരത് എന്നിവരുടേതുമാണെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നാല്‍പ്പതോളം ശബ്ദശകലങ്ങളായിരുന്നു ബാലചന്ദ്രകുമാര്‍ അന്വേഷണസംഘത്തിന് കൈമാറിയത്. ഇത് വ്യാജമാണെന്ന് പ്രതികളുടെ അഭിഭാഷകര്‍ കോടതിയില്‍ അടക്കം വാദിച്ചിരുന്നു.