അനുബന്ധ വാര്‍ത്തകള്‍
- മോഹന്‍ലാലിനും മമ്മൂട്ടിക്കും ശേഷം ദിലീപുമായി പുതിയൊരു സിനിമ ? ആറാട്ട്' സംവിധായകന് പറയാനുള്ളത് ഇതാണ് !
- ദിലീപിന്റെ കൂടെയുള്ള സിനിമ കേസ് അവസാനിച്ച ശേഷം മാത്രം, ഒരു കേസും അനന്തമായി നീണ്ടുപോകില്ലല്ലോ; ബി.ഉണ്ണികൃഷ്ണന്
- ചില നടിമാര്‍ എന്റെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞു, മൂന്ന് സിനിമകളില്‍ നിന്ന് എന്നെ ഒഴിവാക്കി; കഴിഞ്ഞ കാലത്തെ കുറിച്ച് പൃഥ്വിരാജ്
- വധഗൂഢാലോചന കേസ് കെട്ടിചമച്ചത്: എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ
- ഞായറാഴ്ചകളില്‍ മമ്മൂട്ടിയുടെ വീട്ടിലെത്തുന്ന പൃഥ്വിരാജ്; സുല്‍ഫത്തിന്റെ ബിരിയാണി പ്രിയം, സൂപ്പര്‍താര സൗഹൃദം ഇങ്ങനെ
പൃഥ്വിരാജിനെ ഒതുക്കാന്‍ ശ്രമിച്ചോ? ആരോപണങ്ങള്‍ക്ക് ദിലീപിന്റെ മറുപടി ഇങ്ങനെ
പൃഥ്വിരാജ് സിനിമയിലെത്തിയ സമയത്ത് ഏറെ പ്രതിസന്ധികളിലൂടെ അദ്ദേഹം കടന്നുപോയിട്ടുണ്ട്. ചിലര്‍ പൃഥ്വിരാജിന്റെ സിനിമകളെ പരാജയപ്പെടുത്താന്‍ സംഘടിതമായ നീക്കം നടത്തുന്നതായി ആരോപണമുണ്ടായിരുന്നു. ദിലീപാണ് അതിനു പിന്നിലെന്ന് തിലകന് അടക്കമുള്ളവര്‍ അക്കാലത്ത് തുറന്നടിച്ചിരുന്നു. പൃഥ്വിരാജിനെ ഒതുക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നതായി ആരോപണങ്ങള്‍ കേള്‍ക്കുന്നുണ്ടല്ലോ എന്ന ചോദ്യങ്ങള്‍ക്ക് പഴയൊരു അഭിമുഖത്തില്‍ ദിലീപ് മറുപടി നല്‍കിയിട്ടുണ്ട്. മനോരമ ന്യൂസിലെ നേരെ ചൊവ്വേ അഭിമുഖത്തിലാണ് വിവാദങ്ങളോട് ദിലീപ് പ്രതികരിച്ചത്.
'ഞാനും പൃഥ്വിരാജും ചെയ്യുന്ന കഥാപാത്രങ്ങള്‍ വളരെ വ്യത്യസ്തമാണ്. ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ കണ്ടാല്‍ ആളുകള്‍ പറയും ഇത് ദിലീപ് ചെയ്താലേ ശരിയാകൂ എന്ന്. പൃഥ്വിരാജിന്റെ കഥാപാത്രങ്ങള്‍ കണ്ടാലും അങ്ങനെ തന്നെ. അപ്പോള്‍ പിന്നെ അയാള്‍ക്ക് വരുന്ന കഥാപാത്രങ്ങള്‍ ബലമായി ഞാന്‍ പിടിച്ചുവാങ്ങേണ്ട ആവശ്യമുണ്ടോ? ഏതെങ്കിലും നിര്‍മാതാക്കളോട് ചോദിക്കൂ. ഇത്തരം കാര്യങ്ങളോടൊന്നും ഞാന്‍ പ്രതികരിക്കാറില്ല. വിവാദങ്ങളുടെ പിന്നാലെ പോകാന്‍ എനിക്ക് സമയമില്ല,' ദിലീപ് പറഞ്ഞു.