ഞായറാഴ്ചകളില്‍ മമ്മൂട്ടിയുടെ വീട്ടിലെത്തുന്ന പൃഥ്വിരാജ്; സുല്‍ഫത്തിന്റെ ബിരിയാണി പ്രിയം, സൂപ്പര്‍താര സൗഹൃദം ഇങ്ങനെ

രേണുക വേണു| Last Modified തിങ്കള്‍, 14 ഫെബ്രുവരി 2022 (11:57 IST)

സിനിമ ഇന്‍ഡസ്ട്രിയിലെ യുവ താരങ്ങളുമായി വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന ആളാണ് മമ്മൂട്ടി. മറ്റുള്ള താരങ്ങളുടെ വിശേഷം ചോദിച്ചറിയനും ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അതില്‍ സഹായിക്കാനും മമ്മൂട്ടി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

മമ്മൂട്ടിയും പൃഥ്വിരാജും തമ്മിലുള്ള സൗഹൃദത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. കൊച്ചിയിലാണ് മമ്മൂട്ടി കുടുംബസമേതം താമസിക്കുന്നത്. കൊച്ചി പനമ്പിള്ളി നഗറിലാണ് മമ്മൂട്ടിയുടെ ആഡംബര വീട്.

ഈ വീട്ടിലേക്ക് പൃഥ്വിരാജും കുടുംബവും വിരുന്നുകാരായി എത്താറുണ്ട്. കൊച്ചിയിലുണ്ടെങ്കില്‍ ഒരുവിധം ഞായറാഴ്ചകളിലും പൃഥ്വിരാജ് കുടുംബസമേതം മമ്മൂട്ടിയുടെ വീട്ടിലെത്തും. മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്ത് പാചകം ചെയ്യുന്ന ബിരിയാണി കഴിച്ചിട്ടേ താനും കുടുംബവും പിന്നീട് മടങ്ങുകയുള്ളൂവെന്നും പൃഥ്വിരാജ് തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :