മോഹന്‍ലാലിനും മമ്മൂട്ടിക്കും ശേഷം ദിലീപുമായി പുതിയൊരു സിനിമ ? ആറാട്ട്' സംവിധായകന് പറയാനുള്ളത് ഇതാണ് !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 15 ഫെബ്രുവരി 2022 (09:09 IST)
 
 
ദിലീപ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരു ചിത്രം അടുത്തുതന്നെ ഉണ്ടാകുമോ എന്ന ചോദ്യമാണ് ആരാധകരുടെ ഭാഗത്തുനിന്ന് ഉയരുന്നത്. കോടതി സമക്ഷം ബാലന്‍ വാക്കിന് വേണ്ടിയാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. രണ്ടാളും ഒന്നിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ച് സംവിധായകന് പറയാനുള്ളത് ഇതാണ്.
  
കോടതി സമക്ഷം ബാലന്‍ വാക്കിന് ശേഷം ദിലീപിനെവെച്ച് ഒരു സിനിമ ആലോചിച്ചിരുന്നുവെന്ന് ബി ഉണ്ണികൃഷ്ണന്‍.എന്നാല്‍ ഇനി കേസ് തീര്‍ന്ന ശേഷം മാത്രമേ ദിലീപുമായി ഒരു സിനിമ ചെയ്യുകയുള്ളൂവെന്നും അദ്ദേഹം വെളിപ്പെടുത്തി.
 
വീണ്ടും ഒരു ദിലീപ് ചിത്രത്തെ കുറിച്ചുള്ള ആലോചന തുടങ്ങിയത് കോടതിസമക്ഷം ബാലന്‍വക്കീല്‍ എന്ന സിനിമ കഴിഞ്ഞ സമയത്താണെന്നും ബി ഉണ്ണികൃഷ്ണന്‍ പറയുന്നു. 'അന്ന് ഞാന്‍ കേസ് തീര്‍ന്നിട്ട് ആലോചിക്കാം എന്ന് പറഞ്ഞിരുന്നു. കേസില്‍ തീരുമാനം ഉണ്ടാകട്ടെ. അതിന് ശേഷം സാഹചര്യങ്ങള്‍ ഒത്തുവരുകയാണെങ്കില്‍ സിനിമ ചെയ്യാം. അതിന് ഒരു വിഷയം വേണം, നല്ല ഒരു പ്രൊഡക്ഷന്‍ വേണം, നമുക്ക് ഒരു സിനിമ ചെയ്യാന്‍ തോന്നണം. അങ്ങനെ വന്നാല്‍ മാത്രമല്ലേ ചെയ്യാന്‍ സാധിക്കൂ'- ബി ഉണ്ണികൃഷ്ണന്‍ റിപ്പോര്‍ട്ടര്‍ ലൈവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :