അനുബന്ധ വാര്‍ത്തകള്‍
- പോക്കറ്റില്‍ കുറച്ച് പണവുമായി ഗൗരിയെ തേടി ഷാരൂഖ് അലഞ്ഞു; ആ പ്രണയം തീവ്രമായിരുന്നു, വീട്ടുകാരുടെ എതിര്‍പ്പുകളെ മറികടന്ന് ഒടുവില്‍ അവര്‍ ഒന്നിച്ചു
- ഗൗരി ഖാന്‍ ഇന്ന് 51-ാം ജന്മദിനം; മന്നത്ത് ആഘോഷങ്ങളില്ല, ആര്യന് ഖാന്റെ വരവിനായി കാത്ത് കുടുംബം
- ആറ് വര്‍ഷത്തെ കാത്തിരിപ്പ്, ഷാരൂഖിനും ഗൗരിക്കും പിറന്ന പ്രിയപ്പെട്ട മകന്, ജനന സമയത്ത് തന്നെ ചര്‍ച്ചയായ അച്ഛന്റെയും അമ്മയുടെയും മുഖച്ഛായ; ആരാണ് ആര്യന് ഖാന്‍?
- 'ആര്യന്, ആര്യന് ഖാന്‍' ...പെണ്‍കുട്ടികള്‍ക്കെല്ലാം മതിപ്പു തോന്നും; മകന് ആര്യന് ഖാന്‍ എന്ന് പേരിട്ടതിനെ കുറിച്ച് ഷാരൂഖ് പറഞ്ഞത്
- ഷാരൂഖ് ഖാന്‍ കടുത്ത മാനസിക സംഘര്‍ഷത്തില്‍; മകനോട് ഫോണില്‍ സംസാരിച്ചു, ആശ്വസിപ്പിക്കാന്‍ സല്മാന് ഖാന്‍ എത്തി
'ഷാരൂഖ് ഖാന്‍ സുന്ദരികളായ നടിമാരുടെ കൂടെ അഭിനയിക്കുമ്പോള്‍ അസൂയ തോന്നാറുണ്ടോ?'; ഗൗരി ഖാന്‍ അന്ന് നല്‍കിയ മറുപടി ഇങ്ങനെ
ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന കുടുംബമാണ് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റേത്. ഗൗരി ഖാന്‍ ആണ് ഷാരൂഖിന്റെ ജീവിതപങ്കാളി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ജീവിതത്തില്‍ ഒന്നിച്ചത്. ഷാരൂഖിനും ഗൗരിക്കും മൂന്ന് മക്കളുണ്ട്.
ഒരുകാലത്ത് ചോക്ലേറ്റ് ഹീറോയായിരുന്നു ഷാരൂഖ് ഖാന്‍. ഇന്ത്യന്‍ സിനിമയിലെ സുന്ദരികളായ നടിമാരുടെയെല്ലാം ഹീറോ. നിരവധി നടിമാര്‍ക്കൊപ്പം അടുത്തിടപഴകുകയും അവര്‍ക്കൊപ്പം അഭിനയിക്കുകയും ചെയ്യുന്ന ഷാരൂഖ് ഖാനെ കാണുമ്പോള്‍ ഏതെങ്കിലും തരത്തില്‍ അസൂയയോ വിഷമമോ തോന്നാറുണ്ടോ എന്ന് ഒരു അഭിമുഖത്തില്‍ കരണ്‍ ജോഹര്‍ ഗൗരി ഖാനോട് ചോദിച്ചിട്ടുണ്ട്. ഈ ചോദ്യത്തിനു ഗൗരി ഖാന്‍ നല്‍കിയ മറുപടി വളരെ ശ്രദ്ധേയമായിരുന്നു.
'മറ്റാര്‍ക്കെങ്കിലും ഒപ്പം ആയിരിക്കാനാണ് ഷാരൂഖ് ഖാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഞങ്ങള്‍ ഒരുമിച്ച് ആയിരിക്കരുതേ എന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാറുണ്ട്. അങ്ങനെയൊരു സാഹചര്യം വന്നാല്‍ എന്റെ ജീവിതത്തിലേക്ക് വേറൊരു ആളെ നല്‍കണമേയെന്നും ഞാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിക്കാറുണ്ട്. ഷാരൂഖ് വളരെ സുന്ദരനാണ്. വേറെ ആര്‍ക്കെങ്കിലും ഒപ്പം ജീവിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മറ്റാരെയെങ്കിലും പങ്കാളിയായി അദ്ദേഹം തിരഞ്ഞെടുക്കുന്നുണ്ടെങ്കില്‍ ഞാന്‍ ഒരിക്കലും അദ്ദേഹത്തോടൊപ്പം തുടരാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ പറയും, ശരി, കൊള്ളാം! ഞാന്‍ മറ്റൊരാളുമായി മുന്നോട്ട് പോകട്ടെ,' ഗൗരി പറഞ്ഞു.