1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Gauri Khan Birthday

ഗൗരി ഖാന് ഇന്ന് 51-ാം ജന്മദിനം; മന്നത്ത് ആഘോഷങ്ങളില്ല, ആര്യന്‍ ഖാന്റെ വരവിനായി കാത്ത് കുടുംബം

Gauri Khan
ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്റെ 51-ാം ജന്മദിനമാണ് ഇന്ന്. മുംബൈയിലുള്ള മന്നത്ത് എന്ന വീട്ടില്‍ ഗൗരിയുടെ ജന്മദിനം വലിയ രീതിയില്‍ ആഘോഷിക്കുക പതിവാണ്. എന്നാല്‍, ഇത്തവണ ആഘോഷങ്ങളൊന്നും ഇല്ല. ഷാരൂഖ് ഖാന്‍-ഗൗരി ഖാന്‍ ദമ്പതികളുടെ മൂത്ത മകന്‍ ആര്യന്‍ ഖാന്‍ ലഹരിക്കേസില്‍ പിടിയിലായിട്ട് ഇന്നേക്ക് ഒരാഴ്ചയായി. അമ്മയുടെ 51-ാം പിറന്നാള്‍ ദിനം ലഹരിമരുന്ന് കേസില്‍ മകന്‍ ജാമ്യം തേടി കോടതിയുടെ മുന്നിലാണ്. ഇന്ന് ഉച്ചയ്ക്ക് 12.30 നാണ് ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നിലവില്‍ പതിനാല് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് താരപുത്രന്‍.
 
അടുത്ത ലേഖനം
നടി ശാരദയുടെ മേക്കപ്പ് മാന്‍ ആയിരുന്നു മമ്മൂട്ടി; മുകേഷിന്റെ പെരുംനുണ പ്രിയ രാമന്‍ വിശ്വസിച്ചു, ഒടുവില്‍ പൊട്ടിച്ചിരി