ഷാരൂഖ് ഖാന്‍ കടുത്ത മാനസിക സംഘര്‍ഷത്തില്‍; മകനോട് ഫോണില്‍ സംസാരിച്ചു, ആശ്വസിപ്പിക്കാന്‍ സല്‍മാന്‍ ഖാന്‍ എത്തി

രേണുക വേണു| Last Modified തിങ്കള്‍, 4 ഒക്‌ടോബര്‍ 2021 (15:15 IST)

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായത് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനെ മാനസികമായി തളര്‍ത്തി. ഷൂട്ടിങ് തിരക്കുകളിലേക്ക് നീങ്ങാതെ മുംബൈയിലെ വീട്ടില്‍ തന്നെയാണ് താരം ഇപ്പോള്‍ ഉള്ളത്. ഷൂട്ടിങ് അടക്കമുള്ള എല്ലാ പരിപാടികളും ഷാരൂഖ് റദ്ദാക്കി. ആര്യന്റെ അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ മുംബൈയിലെ ഷാരൂഖിന്റെ വീട്ടിലെത്തിയിരുന്നു. ഷാരൂഖിനെയും കുടുംബാംഗങ്ങളെയും സല്‍മാന്‍ ആശ്വസിപ്പിച്ചു.

അതേസമയം, ആര്യന്‍ ഖാന്‍ താന്‍ നാല് വര്‍ഷമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് സമ്മതിച്ചു. നിയമനടപടികളുടെ ഭാഗമായി ആര്യന്‍ ഖാന്‍ പിതാവ് ഷാരൂഖ് ഖാനോട് ഫോണില്‍ സംസാരിച്ചു. നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഓഫീസിലെ ലാന്‍ഡ് ഫോണില്‍ നിന്നാണ് ഷാരൂഖ് ഖാനെ വിളിച്ചത്. രണ്ട് മിനിറ്റ് നേരം മാത്രമാണ് ആര്യന്‍ ഷാരൂഖിനോട് സംസാരിച്ചത്. പിതാവിനോട് സംസാരിക്കുന്നതിനിടെ ആര്യന്‍ കരഞ്ഞു. മാത്രമല്ല, ചോദ്യം ചെയ്യലിനിടെ ആര്യന്‍ ഖാന്‍ തുടര്‍ച്ചയായി കരഞ്ഞതായി എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷമായി താന്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് ആര്യന്‍ എന്‍സിബി ഉദ്യോഗസ്ഥരോട് സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. യുകെയിലും ദുബായിലും താമസിച്ചിരുന്നപ്പോഴു ലഹരി ഉപയോഗിച്ചിരുന്നെന്ന് ആര്യന്‍ എന്‍സിബി ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :