അനുബന്ധ വാര്‍ത്തകള്‍
- മോഹന്‍ലാല്‍-മമ്മൂട്ടി ബോക്സ്ഓഫീസ് പോരാട്ടത്തിനു അഞ്ച് വയസ്; ജോപ്പനെ 'കൊന്ന' പുലിമുരുകന്
- 3 മാസം കൊണ്ട് 28 കിലോ ശരീരഭാരം കുറച്ച് ഉണ്ണിമുകുന്ദന്, വീഡിയോ
- ദുബായിലേക്ക് പറന്ന് പൃഥ്വിരാജും ഉണ്ണിമുകുന്ദനും, ഭ്രമം റിലീസിന് ഇനി മണിക്കൂറുകള്‍
- 'ഭ്രമം' ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഇന്ത്യയില്‍ മാത്രം, റിലീസിന് ഇനി മണിക്കൂറുകള്‍
- മരക്കാര്‍,ആറാട്ട് റിലീസ് എപ്പോള്‍ ? പുതിയ വിവരങ്ങള്‍ ഇതാ
മോഹന്‍ലാലിനെ കൊണ്ടേ പറ്റൂ, തിരക്കഥയില്‍ മാറ്റം വരുത്തിയാല്‍ മതി, പൃഥ്വിരാജ് പറയുന്നു
പൃഥ്വിരാജിന്റെ ഭ്രമത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ സ്ട്രീമിംഗ് തുടരുന്ന സിനിമയില്‍ അന്ധനായ റേ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചത്. ഒരു പക്ഷേ ഭ്രമത്തിന്റെ ചിത്രീകരണം തൊണ്ണൂറുകളിലാണ് നടന്നിരുന്നതെങ്കില്‍ പൃഥ്വിരാജിന്റെ കഥാപാത്രത്തെ മലയാളസിനിമയില്‍ ആര് അവതരിപ്പിക്കും എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം.
തന്റെ കഥാപാത്രത്തെ അവതരിപ്പിച്ച് ഫലിപ്പിക്കാന്‍ മോഹന്‍ലാലിനെ കൊണ്ട് കഴിയും എന്നാണ് പൃഥി പറയുന്നത്.മോഹന്‍ലാലിന് ഇപ്പോള്‍ വേണമെങ്കിലും റേ മാത്യൂസ് എന്ന് കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹത്തിന്റെ പ്രായത്തിനനുസരിച്ച് തിരക്കഥയില്‍ ചെറിയ മാറ്റം വരുത്തിയാല്‍ മതി എന്നുമാണ് നടന്‍ പറഞ്ഞത്.
ബോളിവുഡ് ഹങ്കാമക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് മനസ്സ് തുറന്നത്.