രേണുക വേണു|
Last Modified തിങ്കള്‍, 4 ഒക്‌ടോബര്‍ 2021 (15:38 IST)
ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ അറസ്റ്റിലായ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. 24 കാരനായ ആര്യന്റെ അറസ്റ്റ് പിതാവ് ഷാരൂഖിനെ മാനസികമായി ഏറെ തളര്‍ത്തിയിരിക്കുകയാണ്.
ഷാരൂഖിനെ വളരെ പ്രിയപ്പെട്ടവനാണ് ആര്യന്‍. തന്റെ സുഹൃത്തിനെ പോലെയാണ് ആര്യന്‍ എന്ന് ഷാരൂഖ് പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. ആര്യനും അങ്ങനെ തന്നെയാണ്.
മകന് ആര്യന്‍ എന്ന പേരിട്ടതിനെ കുറിച്ച് പഴയൊരു അഭിമുഖത്തില്‍ ഷാരൂഖ് വാചാലനായിട്ടുണ്ട്. താനും ഭാര്യ ഗൗരിയും ചേര്‍ന്നാണ് മകന് ആര്യന്‍ എന്ന പേര് തിരഞ്ഞെടുത്തതെന്ന് ഷാരൂഖ് പറയുന്നു. 'ഞങ്ങള്‍ അവന് ആര്യന്‍ എന്ന് പേരിട്ടു. പ്രത്യേകിച്ച് കാരണമൊന്നും ഇല്ല. ആര്യന്‍ എന്ന് ഉച്ചരിക്കപ്പെടുന്നത് കേള്‍ക്കാന്‍ നല്ല രസമുണ്ട്. അവന്‍ ഏതെങ്കിലും പെണ്‍കുട്ടിയോട് പേര് പറയുന്നതിനെ കുറിച്ച് ഞാന്‍ ആലോചിച്ചു. 'ഹായ് എന്റെ പേര് ആര്യന്‍, ആര്യന്‍ ഖാന്‍'. തീര്‍ച്ചയായും ആ പെണ്‍കുട്ടിക്ക് ആര്യന്‍ എന്ന പേരിനോട് തന്നെ മതിപ്പ് തോന്നും,' ഷാരൂഖ് ഖാന്‍ പറഞ്ഞു.