1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Devu about bigg Boss Malayalam season 5

Bigg Boss Season 5 ബിഗ് ബോസ് വീട്ടില്‍ സേഫ് ഗെയിം കളിക്കുന്നവര്‍,ദേവു മനസ്സ് തുറക്കുന്നു

Devu bigg Boss Malayalam bigg Boss Malayalam season 5 bigg Boss news bigg Boss season 5
മനീഷ, ദേവു എന്നിവര്‍ ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തേക്ക് പോയിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് വീട്ടില്‍ സേഫ് ഗെയിം കളിക്കുന്ന മത്സരാര്‍ത്ഥികളെ കുറിച്ച് തുറന്നുപറയുകയാണ് ദേവു.
 
ബിഗ് ബോസില്‍ കണ്ടന്റിന് കണ്ടന്റും വേണം. ടാസ്‌ക് ടാസ്‌കായിട്ടും പോകണം എന്നാണ് തനിക്ക് മനസ്സിലായതെന്ന് ദേവു പറയുന്നു. ടാസ്‌കില്‍ ഒക്കെയാണെന്ന് തോന്നിയ പേരുകള്‍ പറയുകയാണ് താരം.സെറീന എന്നാണ് ആദ്യം ദേവു പറഞ്ഞത്. സെറീന ഗെയിം നന്നായി കളിക്കാറുണ്ടെന്നും എന്നാല്‍ കണ്ടന്റ് കൊടുക്കുന്നതായി താന്‍ കണ്ടിട്ടില്ലെന്നും ദേവു പറഞ്ഞു. പക്ഷേ ?ഗെയിം നന്നായി കളിക്കുന്നുണ്ട്. ടാസ്‌കിന് പ്രാധാന്യം നല്‍കുന്ന മറ്റൊരു മത്സരാര്‍ത്ഥിയാണ് ശ്രുതി എന്നാണ് ദേവു പറയുന്നത്.ത്രികോണായിട്ട് നടക്കാതെ വോയ്‌സ് റെയ്‌സ് ചെയ്യണമെന്ന് ഞാന്‍ അവളോട് പറഞ്ഞിരുന്നു.
 നാലാള്‍ക്ക് മുന്നില്‍ ഇരുന്ന് അവള്‍ സംസാരിക്കുന്നില്ല. അവളെയും മിഥുനെയും അല്ലെങ്കില്‍ അവളെയും റിനോഷിനേയും കുറിച്ച് പറയുമ്പോള്‍ മാത്രമെ സംസാരിക്കുന്നുള്ളൂ എന്നാണ് ദേവു പറഞ്ഞത്.
 
ഒറ്റയ്ക്ക് സേഫ് ഗെയിം കളിക്കുന്ന ആളാണ് ശ്രുതി. ജുനൈസും സാഗറും ആണെങ്കില്‍ ബിഗ് ബോസിനെ പൊളിച്ച് വെറൊരു ബിഗ് ബോസ് പണിയാനുള്ള പരിപാടിയാണ്. അവര്‍ കുളിപ്പിച്ച് കുളിപ്പിച്ച് എന്തെങ്കിലും ഒരു കണ്ടന്റ് കൊണ്ടുവരും. അത് എട്ട് നിലയില്‍ പൊട്ടുമെന്നും ദേവു പറഞ്ഞു.
 
റിനോഷ് വോയ്‌സ് റെയ്‌സ് ചെയ്യുന്നുണ്ടെങ്കിലും വളരെ ലിമിറ്റഡ് ആണെന്ന് ദേവു. മിഥുന് അവന്റേതായ രീതിയില്‍ നിന്നും സേഫ് ഗെയിം ആണ് കളിക്കുന്നത് എന്നും ദേവു പറഞ്ഞു.
 
 
 
 
അടുത്ത ലേഖനം
സ്ത്രീ ശരീരം അമൂല്യമാണ്, അത് മൂടി വെയ്ക്കുന്നതാണ് നല്ലത്: സൽമാൻ ഖാൻ