കെ ആര്‍ അനൂപ്|
Last Modified ശനി, 29 ഏപ്രില്‍ 2023 (21:15 IST)
നടന്‍ രണ്‍ബീര്‍ കപൂറിന്റെ വിശേഷങ്ങള്‍ അറിയുവാന്‍ ആരാധകര്‍ക്ക് ഇഷ്ടമാണ്. പൊതുവേദിയില്‍ താരങ്ങള്‍ക്ക് പറ്റുന്ന അബദ്ധങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറാറുണ്ട്. അത്തരത്തില്‍ ഒരു ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
അമ്മ നീതു കപൂറിനൊപ്പം വെള്ളിയാഴ്ച വൈകുന്നേരം ഒരു പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു റണ്‍ബീര്‍. സദസിലെ ആളുകളുമായി സംവദിക്കുകയായിരുന്ന രണ്‍ബീര്‍ കയ്യിലുണ്ടായിരുന്ന ചൂട്
ചായ കൈവിട്ട് പാന്റില്‍ വീഴുകയായിരുന്നു. വീണതും തല്‍ക്ഷണം ചാടി എഴുന്നേല്‍ക്കുന്ന രണ്‍ബീറിനെയാണ് വീഡിയോയില്‍ കാണാനായത്.