അഭിറാം മനോഹർ|
Last Modified ഞായര്‍, 30 ഏപ്രില്‍ 2023 (09:20 IST)
നടന്മാരായ ശ്രീനാഥ് ഭാസി,ഷെയ്ൻ നിഗം എന്നിവരെ സിനിമാ സംഘടനകൾ വിലക്കിയ സംഭവത്തിൽ പ്രതികരണവുമായി നടൻ ധ്യാൻ ശ്രീനിവാസൻ. സത്യസന്ധമായ പരാതി ലഭിച്ചത് കൊണ്ടാകാം അസോസിയേഷൻ അത്തരത്തിൽ ഒരു തീരുമാനം എടുത്തതെന്നും അല്ലെങ്കിൽ ആരെയും വിലക്കാനോ ജോലിയിൽ ഇടപെടാനോ അവർ പോകില്ലെന്നും ധ്യാൻ പറയുന്നു.
ഷെയ്നുമായി ഞാൻ വർക്ക് ചെയ്തിട്ടില്ല. ശ്രീനാഥ് ഭാസിയുമായി വർക്ക് ചെയ്യുന്ന സമയത്ത് ഇത്തരം പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. പ്രോപ്പർ പരാതി ലഭിച്ചത് കൊണ്ടായിരിക്കുമല്ലോ അസോസിയേഷൻ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയിട്ടുണ്ടാകുക. പ്രൊഡക്ഷൻ്റെ ഭാഗത്ത് നിന്നും സത്യസന്ധമായ പരാതികൾ ലഭിച്ചു കാണും. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.