മൂന്ന് വര്‍ഷത്തിന് ശേഷം ദിലീപ്, വോയിസ് ഓഫ് സത്യനാഥന്‍ വരുന്നു, ടീസര്‍ കണ്ടില്ലേ ?

കെ ആര്‍ അനൂപ്| Last Modified ശനി, 29 ഏപ്രില്‍ 2023 (21:22 IST)
ഏറേ നാളുകള്‍ക്ക് ശേഷം ദിലീപ്-റാഫി കൂട്ടുകെട്ടില്‍, ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വോയിസ് ഓഫ് സത്യനാഥന്‍'.ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. മൂന്നുവര്‍ഷത്തിനുശേഷം തിയറ്ററുകളില്‍ എത്തുന്ന ദിലീപ് ചിത്രം കൂടിയാണിത്.
ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. ചിത്രത്തില്‍ ദിലീപിനെ കൂടാതെ ജോജു ജോര്‍ജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍, രമേഷ് പിഷാരടി, അലന്‍സിയര്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :