അനുബന്ധ വാര്‍ത്തകള്‍
- രാജമാണിക്യത്തില്‍ അഭിനയിക്കണോ എന്ന് റഹ്മാന് സംശയം; ഒടുവില്‍ ധൈര്യം പകര്‍ന്നത് മമ്മൂട്ടി
- 'ദളപതി 66' കഥയില്‍ വിജയ് മാറ്റംവരുത്തിയോ ? പുതിയ വിവരങ്ങള്‍ ഇതാ
- മാസ്ക് അഴിച്ചപ്പോള്‍, മാസ്സ് ലുക്കില്‍ മമ്മൂട്ടി, ഹംഗറിയില്‍ നിന്നുള്ള പുതിയ ഫോട്ടോ, ചിത്രങ്ങള്‍
- പോത്തുമായി രമേശ് പിഷാരടി, വീഡിയോ
- വിവാഹത്തിന് മുമ്പും പിമ്പും, ആ മാറ്റത്തെക്കുറിച്ച് നടന്‍ യുവ കൃഷ്ണ പറയുന്നു
നോട്ടവും സംസാരവും കണ്ടപ്പോള്‍ ട്രാക്ക് എങ്ങോട്ടാണെന്ന് മനസിലായി, കിഷോറിനോട് അങ്ങോട്ട് പോയി ചോദിച്ചത് ദേവി ചന്ദന; സൗഹൃദം പ്രണയമായ കഥ
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ദേവി ചന്ദന. സിനിമകളിലൂടെയും സീരിയലുകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും ദേവി ചന്ദന ഇപ്പോഴും സജീവമാണ്. ഗായകന്‍ കിഷോര്‍ വര്‍മയാണ് ദേവി ചന്ദനയുടെ ജീവിതപങ്കാളി. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.
ആദ്യമായി കിഷോറിനെ കാണുന്നത് കലാഭവനില്‍ വച്ചിട്ട് നടന്ന ഗള്‍ഫ് ഷോയുടെ റിഹേഴ്‌സല്‍ സമയത്താണെന്ന് ദേവി ചന്ദന പറയുന്നു. എന്നാല്‍, അന്നൊന്നും അധികം മിണ്ടിയിട്ട് ഇല്ല. ഒരു ഹായ് ഹലോ ബന്ധം മാത്രമാണ് ഉണ്ടായത്. പിന്നീട് അമേരിക്കയില്‍ ഷോയില്‍ പോയപ്പോഴാണ് എന്റെ പെര്‍ഫോമന്‍സിനെക്കുറിച്ച് കിഷോര്‍ സംസാരിക്കുന്നത്. ഒരേ വില്ലയില്‍ ആണ് ഞങ്ങള്‍ ആര്‍ട്ടിസ്റ്റുകള്‍ എല്ലാവരും താമസിച്ചിരുന്നത്. അങ്ങനെ ഒരു ദിവസം കാപ്പി ഇട്ടു തരാമോ എന്ന് ചോദിച്ചുകൊണ്ട് കിഷോര്‍ അടുത്തെത്തി. അന്ന് കിഷോറിന് കാപ്പി ഇട്ടു നല്‍കി. കിഷോറുമായി പെട്ടന്ന് സൗഹൃദത്തിലായെന്നും ദേവി ചന്ദന പറയുന്നു. ആ സൗഹൃദം പിന്നീട് പ്രണയമായി.
അമേരിക്കയിലെ ഷോയുടെ ഭാഗമായി 45 ദിവസങ്ങളോളം തങ്ങള്‍ അവിടെ ഉണ്ടായിരുന്നു എന്നും ദേവി പറയുന്നു. അങ്ങനെ തമ്മില്‍ സംസാരിക്കുന്നതിന്റെ തീവ്രത കൂടാനും തന്നെ കുറിച്ചും, കോസ്റ്റ്യൂമിനെ കുറിച്ചും അഭിപ്രായം പറയാന്‍ കിഷോര്‍ തുടങ്ങി എന്നും ദേവി പറയുന്നു. അപ്പോള്‍ എനിക്ക് ആ ചെറിയ സൂചന ലഭിച്ചു തുടങ്ങിയിരുന്നു. ട്രാക്ക് എങ്ങോട്ടുള്ളതാണ് എന്ന്. കിഷോറിന്റെ ചില നോട്ടങ്ങളില്‍ നിന്നും സംസാരത്തില്‍ നിന്നും തനിക്ക് സംശയം തോന്നിയെന്നും ഒടുവില്‍ ഇഷ്ടമാണോ എന്ന് താന്‍ അങ്ങോട്ട് പോയി ചോദിക്കുകയായിരുന്നെന്നും ദേവി ചന്ദന പറയുന്നു.