കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 3 നവംബര്‍ 2021 (10:36 IST)
സിജു വില്‍സണ്‍ നായകനായെത്തുന്ന പത്തൊമ്പതാം നൂറ്റാണ്ടില്‍ മുഴുനീള കഥാപാത്രമായി നടന്‍ ടിനി ടോമും ഉണ്ടാകും. ആയോധനകലകള്‍ വശമുള്ള നാട്ടുപ്രമാണി കൂടിയായ കുഞ്ഞുപിള്ള എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഇതുവരെ കാണാത്ത മേക്കോവറിലാണ് നടന്‍ സിനിമയില്‍ പ്രത്യക്ഷപ്പെടുക.
ഇടപള്ളി സുമുഖ കലാകേന്ദ്രത്തിലെ സൗമ്യതാ വര്‍മ്മയുടെ ,ജിന്‍സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ശ്രീ ബെന്നി ഗുരുക്കള്‍ കളരിയും ലൈഫ് ഫിറ്റ്‌നസ് സെന്ററിലെ ശ്രീ മുകുന്ദനും ട്രൈനെര്‍ അനൂപും ചേര്‍ന്നാണ് ഈ മാറ്റത്തിന് ചുക്കാന്‍ പിടിച്ചതെന്ന് ടിനി ടോം പറയുന്നു.
ടിനി ടോമിന്റെ രൂപമാറ്റത്തിന് പിന്നില്‍ പട്ടണം റഷീദ് എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് കരങ്ങള്‍ കൂടിയുണ്ട്.