അനുബന്ധ വാര്‍ത്തകള്‍
- 100 ദിവസങ്ങള്‍ക്ക് അരികെ, 'മാളികപ്പുറം' നാളുകളുടെ ഓര്‍മ്മകളില്‍ ദേവനന്ദ
- മാളികപ്പുറം ഇന്നുമുതല്‍ തിയേറ്ററുകളില്‍, വിജയപ്രതീക്ഷയില്‍ കന്നഡ പതിപ്പും പ്രദര്‍ശനത്തിന് എത്തുന്നു
- മാളികപ്പുറം തിയേറ്ററുകളിലേക്ക്, കന്നഡ പതിപ്പിന്റെ റിലീസ് പ്രഖ്യാപിച്ചു
- അയ്യപ്പന് ശേഷം ഗന്ധർവനാകാനൊരുങ്ങി ഉണ്ണി മുകുന്ദൻ: ഫാൻ്റസി ചിത്രം ഒരുങ്ങുന്നത് 40 കോടി ചിലവിൽ
- മാളികപ്പുറം' ഒ.ടി.ടി റിലീസ്, പ്രദര്‍ശന തീയതി അറിഞ്ഞോ ?
ദേ മാളികപ്പുറം..., ക്യൂട്ട് ലുക്കില്‍ ദേവനന്ദ, ചിത്രങ്ങള്‍ കാണാം
മാളികപ്പുറം എന്ന ഒറ്റ സിനിമയിലൂടെ ശ്രദ്ധ നേടിയ കുട്ടിതാരമാണ് ദേവനന്ദ. എന്നാല്‍ ഇത് കല്ലുവിന്റെ ആദ്യത്തെ സിനിമയല്ല.മൂന്നര വയസ്സുള്ളപ്പോള്‍ തൊട്ടപ്പന് എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം.മിന്നല്‍ മുരളി, മൈ സാന്റാ, സൈമണ്‍ ഡാനിയേല്‍, തൊട്ടപ്പന്, ഹെവന്‍, ടീച്ചര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു.
ദേവനന്ദ മാതാപിതാക്കള്‍ക്കും മുത്തശ്ശിക്കും ഒപ്പമാണ് താമസിക്കുന്നത്. അച്ഛന് ജിബിന്‍ ബിസിനസുകാരനും അമ്മ പ്രീതക്ക് സര്‍ക്കാര്‍ ജോലിയുണ്ട്.
എറണാകുളം കളമശ്ശേരി രാജഗിരി പബ്ലിക് സ്കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുകയാണ് കുട്ടിതാരം.പഠനത്തോടൊപ്പം അഭിനയവും തുടരാനാണ് ദേവനന്ദ ആഗ്രഹിക്കുന്നത്.
75 ദിവസം വ്രതമനുഷ്ഠിച്ചാണ് മാളികപ്പുറം സിനിമയില്‍ ദേവനന്ദ അഭിനയിച്ചത്