അനുബന്ധ വാര്‍ത്തകള്‍
- മാളികപ്പുറം ഇന്നുമുതല്‍ തിയേറ്ററുകളില്‍, വിജയപ്രതീക്ഷയില്‍ കന്നഡ പതിപ്പും പ്രദര്‍ശനത്തിന് എത്തുന്നു
- മാളികപ്പുറം തിയേറ്ററുകളിലേക്ക്, കന്നഡ പതിപ്പിന്റെ റിലീസ് പ്രഖ്യാപിച്ചു
- 5 മില്യണ്‍ കാഴ്ചക്കാര്‍ ! 'നങ്ങേലി പൂവേ' വീഡിയോ സോങ് ഒരിക്കല്‍ കൂടി കാണാം
- അയ്യപ്പന് ശേഷം ഗന്ധർവനാകാനൊരുങ്ങി ഉണ്ണി മുകുന്ദൻ: ഫാൻ്റസി ചിത്രം ഒരുങ്ങുന്നത് 40 കോടി ചിലവിൽ
- മാളികപ്പുറം' ഒ.ടി.ടി റിലീസ്, പ്രദര്‍ശന തീയതി അറിഞ്ഞോ ?
100 ദിവസങ്ങള്‍ക്ക് അരികെ, 'മാളികപ്പുറം' നാളുകളുടെ ഓര്‍മ്മകളില്‍ ദേവനന്ദ
2022 ന്റെ അവസാനം എത്തി 2023ന്റെ തുടക്കത്തില്‍ തന്നെ മലയാള സിനിമയ്ക്ക് വലിയ പ്രതീക്ഷകള്‍ നല്കിക്കൊണ്ടായിരുന്നു മാളികപ്പുറം പ്രദര്‍ശനം തുടര്‍ന്നത്.മലയാളത്തില്‍ മാത്രം റിലീസ് ചെയ്ത് വന്‍ വിജയമായതിന് പിന്നാലെ ഹിന്ദി,തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റി റിലീസ് ചെയ്തിരുന്നു. കന്നഡ പതിപ്പും ഒടുവില്‍ തീയേറ്ററുകളില്‍ എത്തി. ഇപ്പോഴിതാ സിനിമയുടെ 97 ദിവസങ്ങള്‍ ആഘോഷിക്കുകയാണ് കുട്ടിതാരം ദേവനന്ദ.
നവാഗതനായ വിഷ്ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയ്തത്.അഭിലാഷ് പിള്ള തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ സൈജു കുറുപ്പ്, സമ്പത്ത് റാം, ടി ജി രവി, രഞ്ജി പണിക്കര്‍, മനോജ് കെ ജയന്, രമേശ് പിഷാരടി, ശ്രീജിത്ത് രവി, വിജയകൃഷ്ണന്, കലാഭവന്‍ ജിന്റോ, അജയ് വാസുദേവ്, അരുണ്‍ മാമന്, സന്ദീപ് രാജ് (വിക്രം ഫ്രെയിം), ആല്‍ഫി പഞ്ഞിക്കാരന്‍, മനോഹരി ജോയി, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.