1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. dear vaapi audio launch

ഇതുവരെ കാണാത്ത പുതിയ ലുക്കില്‍ അനഘ നാരായണന്‍,'ഡിയര്‍ വാപ്പി' റിലീസിനായി നടി

New Malayalam cinema Malayalam movie news film news movie dear vaapi
തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് അനഘ നാരായണന്‍. 'ആനന്ദം പരമാനന്ദം' ആണ് നടിയുടെതായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം. 
 
ഡിയര്‍ വാപ്പി എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനായി എത്തിയതായിരുന്നു നടി.ലാലും നിരഞ്ജ് മണിയന്‍പിള്ള രാജുവും പ്രധാന വേഷങ്ങളില്‍ എത്തുന്ന ഡിയര്‍ വാപ്പി റിലീസിന് ഒരുങ്ങുന്നു.ഷാന്‍ തുളസീധരനാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. 
ടോവിനോ-കീര്‍ത്തി സുരേഷ് ചിത്രം വാശിയിലും നടി അഭിനയിച്ചു.
 
തിങ്കളാഴ്ച നിശ്ചയത്തിന് രണ്ടാം ഭാഗം വരുന്നു. ചെറിയ സിനിമയ്ക്ക് ലഭിച്ച വലിയ സ്വീകാര്യത കണക്കിലെടുത്താണ് നിര്‍മ്മാതാക്കളുടെ പുതിയ തീരുമാനം.സംവിധായകന്‍ സെന്നാ ഹെഗ്‌ഡെ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 
 
 
അടുത്ത ലേഖനം
മലയാളത്തിന്റെ സൂപ്പര്‍ ഹീറോക്ക് ഒന്നാം പിറന്നാള്‍ ! ആഘോഷമാക്കി 'മിന്നല്‍ മുരളി' ടീം