1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Cyber attack against gopi sundhar

പെണ്ണുപിടിയനെന്ന് ചീത്തപ്പേര്; മറുപടി നൽകി ഗോപി സുന്ദർ

Gopi Sundar
വ്യക്തിജീവിതത്തിന്റെ പേരിൽ ഏറെ സൈബർ ആക്രമണം നേരിടുന്ന ഒരാളാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. അഭയ ഹിരണ്മയി, അമൃത സുരേഷ്, മയോനി എന്നിവരുമായി ഉണ്ടായിരുന്ന ബന്ധമാണ് ഗോപി സുന്ദറിന് നേരെയുള്ള സൈബർ ആക്രമണം കൂടാൻ കാരണമായത്. ഇപ്പോഴിതാ, ഫേസ്ബുക്കിൽ 'പെണ്ണ് പിടിയൻ' എന്ന അധിക്ഷേപ കമന്റുമായെത്തിയ ആൾക്ക് കിടിലൻ മറുപടി നൽകിയിരിക്കുകയാണ് ഗോപി സുന്ദർ. സ്ത്രീകളെ ആദരിക്കാൻ പഠിക്കാനാണ് ഗോപി സുന്ദർ ഇയാൾക്ക് മറുപടി നൽകുന്നത്.
 
'ഇതാണ് നിങ്ങളുടെ സ്ഥലം, കമോൺ ഡ്രാ...' എന്ന അടിക്കുറിപ്പോടെയാണ് ഫേസ്ബുക്ക് കമന്റിന്റെ സ്ക്രീൻ ഷോട്ട് ഗോപി സുന്ദർ ഫേസ്ബുക്കിൽ പങ്കുവെച്ചത്. 
 
'വിചാരിക്കുന്നതു പോലെ പെണ്ണുങ്ങളെ പിടിക്കാനോ വളക്കാനോ ഒടിക്കാനോ കഴിയുന്ന ഒരു വസ്തു അല്ല. ജീവനുള്ള മനുഷ്യനെ ജന്മം നൽകാൻ കഴിവുള്ള ആ പുണ്യ ജന്മത്തെ നിനക്ക് ഒരു പിടി ആയി മാത്രം കാണാനാണ് കഴിയുന്നതിൽ എനിക്കു അത്ഭുതമില്ല' എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി.
 
ഇത്തവണ എന്തായാലും സോഷ്യൽ മീഡിയ ഗോപി സുന്ദറിനൊപ്പമാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇങ്ങനെയുള്ളവർക്ക് കൃത്യമായ മറുപടി വേണ്ട സമയത്ത് കൊടുത്തിരുന്നെങ്കിൽ ഇത്രയും സൈബർ അറ്റാക്ക് ഉണ്ടാകുമായിരുന്നില്ല എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. തന്റെ സമൂഹ മാധ്യമ പോസ്റ്റുകൾക്ക് കീഴെ പലപ്പോഴും മോശം കമന്റുകൾ പ്രത്യക്ഷപ്പെടുന്നതിനാൽ നേരത്തെ തന്നെ അദ്ദേഹം മുന്നറിയിപ്പും നൽകിയിരുന്നു.