ലിപ്‌ലോക്കുമായി ലുക്മാനും ശ്രുതി ജയനും,'കൊറോണ ധവാന്‍' ടീസര്‍

കെ ആര്‍ അനൂപ്| Last Updated: ചൊവ്വ, 8 ഓഗസ്റ്റ് 2023 (13:12 IST)
ലുക്മാനും ശ്രീനാഥ് ഭാസിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് കൊറോണ ധവാന്‍.തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന്റെ ടീസര്‍ എത്തി.

ലുക്മാന്റെയും ശ്രുതി ജയന്റെയും പ്രണയരംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ടീസര്‍ പുറത്തുവന്നത്.

നവാഗതനായ സി സി സംവിധാനം ചെയ്യുന്ന 'കൊറോണ ജവാന്‍' ജെയിംസ് & ജെറോം പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മിക്കുന്നത്. മുഴുനീള കോമഡി എന്റര്‍ടൈനറായി ആണ് ചിത്രം ഒരുങ്ങുന്നത്.സുജയ് മോഹന്‍രാജ് ആണ് രചന നിര്‍വ്വഹിക്കുന്നത്.ലുക്മാന്‍, ശ്രീനാഥ് ഭാസി, ജോണി ആന്റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്‍, സീമ ജി നായര്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

എഡിറ്റിംഗ് - അജീഷ് ആനന്ദ്. ഛായാഗ്രഹണം - ജെനീഷ് ജയാനന്ദന്‍.സംഗീതം - റിജോ ജോസഫ് , പശ്ചാത്തല സംഗീതം - ബിബിന്‍ അശോക്.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :