1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Vattam Vattam Chuttathe video song from the Corona Dhavan

'വട്ടം വട്ടം ചുറ്റാതെ...' കൊറോണ ധവാനിലെ കല്യാണപ്പാട്ട്, വീഡിയോ

Corona Dhawan
ലുക്മാനും ശ്രീനാഥ് ഭാസിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് കൊറോണ ധവാന്‍. സിനിമയിലെ വീഡിയോ സോങ് പുറത്തിറങ്ങി.
മനു മഞ്ജിത്തിന്റെ വരികള്‍ക്ക് റിജോ ജോസഫ് സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് അരുണ്‍ അശോകും നീലിമ പി.ആറും ചേര്‍ന്നാണ്.ആഗസ്റ്റ് 4ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.
 
നവാഗതനായ സി സി സംവിധാനം ചെയ്യുന്ന 'കൊറോണ ജവാന്‍' ജെയിംസ് & ജെറോം പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മിക്കുന്നത്. മുഴുനീള കോമഡി എന്റര്‍ടൈനറായി ആണ് ചിത്രം ഒരുങ്ങുന്നത്.സുജയ് മോഹന്‍രാജ് ആണ് രചന നിര്‍വ്വഹിക്കുന്നത്.ലുക്മാന്‍, ശ്രീനാഥ് ഭാസി, ജോണി ആന്റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്‍, സീമ ജി നായര്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
  
എഡിറ്റിംഗ് - അജീഷ് ആനന്ദ്. ഛായാഗ്രഹണം - ജെനീഷ് ജയാനന്ദന്‍.സംഗീതം - റിജോ ജോസഫ് , പശ്ചാത്തല സംഗീതം - ബിബിന്‍ അശോക്.
 
  
 
 
 
 
 
അടുത്ത ലേഖനം
സാരിയില്‍ സുന്ദരിയായി സെറീന, പുതിയ ഫോട്ടോഷൂട്ട്