ഞാനാണ് ബാപ്പ..! ആ ശബ്ദം തേടി വന്നു,കഠിന കഠോരമീ അണ്ഡകടാഹത്തിലെ യഥാര്‍ത്ഥ നായകന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 29 മെയ് 2023 (16:04 IST)
കഠിന കഠോരമീ അണ്ഡകടാഹം ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ മുഹഷിന്‍ സംവിധാനം ചെയ്ത ചിത്രമാണ്.സോണി ലിവ്വിലൂടെ മെയ് 19 മുതല്‍ സ്ട്രീമിംഗ് ആരംഭിച്ച സിനിമയ്ക്ക് നല്ല അഭിപ്രായങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. സിനിമയില്‍ ശബ്ദം കൊണ്ട് മാത്രം നിറഞ്ഞുനിന്ന ബാപ്പ കഥാപാത്രത്തെക്കുറിച്ച് തിരക്കഥാകൃത്തായ പറയുന്നു.ബാപ്പയുടെ ശബ്ദം നേടിയുള്ള ദീര്‍ഘനാളത്തെ ഞങ്ങളുടെ അലച്ചിലിന്റെ ഒടുക്കം കിട്ടിയ ആ ശബ്ദത്തിന്റെ ഉടമ ആരാണെന്ന് അറിയാം.

'ബാപ്പാന്റെ അവസാന ശബ്ദം ! ഖമറൂക്കാക്ക് ശബ്ദം കൊടുക്കാന്‍ വന്നയാളെയും ബാക്കിയുള്ളോരെയും വിയര്‍പ്പിലാക്കി അന്ന് സ്റ്റുഡിയോയിലെ കറണ്ട് പോയി. KSEB യില്‍ വിളിച്ചപ്പോള്‍ ലൈന്‍ല് പണിയാണ് വരാന്‍ വൈകുന്നേരാവും എന്ന് മറുപടി. ഇന്‍വേട്ടറില്‍ പണി തുടരാന്‍ സ്റ്റുഡിയോയിലെ സുഹൃത്തിനൊരു പേടിയും. ഞങ്ങള്‍ പുറത്ത് കാത്ത് കാത്ത് വിയര്‍ത്തു. ശബ്ദം കൊടുക്കാന്‍ വന്നയാളെ നാണ് കൊണ്ട് വന്നത്. ഞാന്‍ ഔപചാരികമായി പരിചയപ്പെട്ടു. പേര്? നൗഷാദ് ഇബ്രാഹിം. എന്ന് പറഞ്ഞ് മൂപ്പര് ചിരിച്ചു. കുറേ കഴിഞ്ഞിട്ടും കരണ്ട് വരാതായപ്പോള്‍ ഞാന്‍ സ്ഥലം കയ്ച്ചലാക്കി. അന്ന് രാത്രി മുഹാഷിന്‍ ആ വോയ്സ് എനിക്ക് കേള്‍പ്പിച്ചു തന്നു. എങ്ങനുണ്ട്? നായകന്‍ ! ബാപ്പയുടെ ശബ്ദം നേടിയുള്ള ദീര്‍ഘനാളത്തെ ഞങ്ങളുടെ അലച്ചിലിന്റെ ഒടുക്കമായിരുന്നു അത്. നമ്മുടെ കഥയിലെ നായകന്‍! ദിവസങ്ങള്‍ കൊഴിഞ്ഞു. സിനിമ തിയേറ്ററില്‍ നിന്നും കൊഴിഞ്ഞ് സോണിലിവില്‍ ഉയര്‍ത്തെഴുനേറ്റ ഒരു നാള്‍ ഫോണ്‍ കോളുകളുടെ സങ്കടപ്പെരുമഴക്കിടയില്‍ ആ ശബ്ദം എന്നെ തേടി വന്നു. ഹര്‍ഷദ്ക്കയല്ലേ..? അതേ...? ഞാനാണ്. ബാപ്പ..! ഒരു നിമിഷത്തെ നിശ്ശബ്ദതക്കപ്പുറം ഞാനാ ശബ്ദം തിരിച്ചറിഞ്ഞു. എന്റെ ഖമറുക്ക! ബാപ്പക്ക് ഉയിര് നല്‍കിയ മഹാമനുഷ്യാ നിങ്ങള്‍ക്ക് നൂറുനൂറുമ്മ'-ഹര്‍ഷദ് കുറിച്ചു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :