അനുബന്ധ വാര്‍ത്തകള്‍
- ദുല്‍ഖറിന്റെ കുറുപ്പിനൊപ്പം സൈജു കുറുപ്പിന്റെ നൂറാമത്തെ ചിത്രം ഉപചാരപൂര്‍വം ഗുണ്ടജയനും തിയറ്ററുകളില്‍ !
- ഭാര്യയ്ക്കും മകനുമൊപ്പം നടന് സെന്തില്‍ കൃഷ്ണ, 'പത്തൊമ്പതാം നൂറ്റാണ്ട്' ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം
- റിലീസ് പ്രഖ്യാപിച്ച് ബിഗ് ബഡ്ജറ്റ് ചിത്രം പത്തൊമ്പതാം നൂറ്റാണ്ട്, വിശേഷങ്ങളുമായി വിനയന്, ക്യാരക്ടര്‍ പോസ്റ്റര്‍
- പത്തൊമ്പതാം നൂറ്റാണ്ടിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി ടിനി ടോം, ക്ലൈമാക്സ് രംഗങ്ങളുടെ ഷൂട്ട് പുരോഗമിക്കുന്നു, ലൊക്കേഷന്‍ ചിത്രങ്ങള്‍
- ഗംഭീര മേക്കോവറില്‍ ടിനി ടോം, ഇതാണ് പത്തൊമ്പതാം നൂറ്റാണ്ടിലെ കുഞ്ഞുപിള്ള ,അടവുകളും അഭ്യാസമുറകളും പഠിച്ച് നടന്
പിറന്നാള്‍ ആശംസ അയക്കാന്‍ വൈകിപ്പോയി, സിജു വില്‍സണിനെ ചിരിപ്പിച്ച് കൃഷ്ണ ശങ്കര്‍, കാര്യം നിസ്സാരം !
കഴിഞ്ഞ ദിവസമായിരുന്നു നടന്‍ സിജു വില്‍സണിന്റെ ജന്മദിനം. 22 നവംബര്‍ 1984 നാണ് നടന്‍ ജനിച്ചത്.സിജുവിന്റെ അടുത്ത സുഹൃത്തുക്കള്‍ എല്ലാവരും ആശംസകള്‍ നേര്‍ന്നു. താന്‍ ആശംസകള്‍ അയക്കാന്‍ വൈകിപ്പോയെന്നും അതിനുള്ള കാരണവും പറഞ്ഞുകൊണ്ടാണ് നടന്‍ കൃഷ്ണ ശങ്കര്‍ എത്തിയത്. സിനിമയ്ക്കപ്പുറം അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് ഇരുവരും.
'ഇന്നലെ മൊത്തം നിനക്ക് നല്ലത് വരാന്‍ വേണ്ടി മുട്ടിപ്പായി നിന്ന് പ്രാര്‍ത്ഥിച്ചത്‌കൊണ്ട് പോസ്റ്റിടാന്‍ വൈകിപ്പോയി. വിവരമുള്ളവനും വിശാലഹൃദയനുമായ നീ അത് ക്ഷമിക്കുമെന്ന് വിശ്വസിക്കുന്നു. എന്ന് സ്‌നേഹപൂര്‍വ്വം നിന്റെ പ്രിയ സുഹൃത്ത്. ഹാപ്പി ബര്‍ത്ത് ഡേ അളിയാ'- കൃഷ്ണ ശങ്കര്‍ കുറിച്ചു. നടന് മറുപടിയുമായി സിജു വില്‍സണ്‍ എത്തി.
'ഈ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഒക്കെ എന്നാടാ ഉണ്ടായത്. ഇതിനൊക്കെ മുന്നേ ഗോപൂസില്‍ തൊട്ട് ഞങ്ങള്‍ക്കെല്ലാം പോസ്റ്റ് തന്നിരിക്കുന്നുണ്ടിരിക്കുന്നവനല്ലേ നീ. ഇതൊന്നും അതിനുമുന്നില്‍ ഒന്നുമില്ല പ്രിയ സുഹൃത്തേ. താങ്ക്യൂ ഡാ മുത്തേ. വൈകിട്ടിരുന്നു മുട്ടിപ്പായി പ്രാര്‍ത്ഥിച്ചതു കൊണ്ടായിരിക്കും വൈകി പോയത്'-ചിരിച്ചുകൊണ്ട് സിജു വില്‍സണ്‍ കുറിച്ചു.
സിജു വില്‍സണ്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ തിരക്കിലാണ്.