കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 8 നവംബര്‍ 2021 (09:03 IST)
നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ക്ലൈമാക്‌സ് ഷൂട്ടിംഗ് ആരംഭിച്ചത്. ഇപ്പോഴിതാ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ ടിനി ടോം തന്റെ ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായ വിവരം അറിയിച്ചു.ആയോധനകലകള്‍ വശമുള്ള നാട്ടുപ്രമാണി കൂടിയായ കുഞ്ഞുപിള്ള എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഇതുവരെ കാണാത്ത മേക്കോവറിലാണ് നടന്‍ സിനിമയില്‍ പ്രത്യക്ഷപ്പെടുക.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ചിത്രീകരണം അവസാനഘട്ടത്തിലാണ്.
തിരുവിതാംകൂറില്‍ ജീവിച്ചിരുന്ന ധീരനും സാഹസികനുമായ പോരാളിയുടെ കഥപറയുന്ന 'പത്തൊന്‍പതാം നുറ്റാണ്ട്' ഒരു ആക്ഷന്‍ ഓറിയന്റെഡ് ഫിലിം തന്നെ ആണെന്ന് സംവിധായകന്‍ വിനയന്‍ പറഞ്ഞിരുന്നു.