അനുബന്ധ വാര്‍ത്തകള്‍
- ആത്മീയ രാജന്റെ 'അഭ്യൂഹം', വരാനിരിക്കുന്നത് ത്രില്ലര്‍ ?
- ആറുമാസത്തിനിടെ ചൈനയില്‍ ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു
- പാസ്പോര്‍ട്ട് അപേക്ഷകളിലെ പരിശോധനാമികവിന് കേരള പോലീസിന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ അംഗീകാരം
- പി ജയരാജന് ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങാന്‍ സര്‍ക്കാര്‍ 35 ലക്ഷം രൂപ അനുവദിച്ചു
- ചാന്‍സലര്‍ പദവി ഒഴിയില്ലെന്ന് ഗവര്‍ണര്‍
'ക്രിസ്റ്റഫര്‍'മമ്മൂട്ടിയുടെ അടുത്ത റിലീസ് ? അടിമുടി ത്രില്ലടിപ്പിക്കാന്‍ സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍
മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത 'ക്രിസ്റ്റഫര്‍' റിലീസിന് ഒരുങ്ങുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അവസാനഘട്ടത്തില്‍ ആണെന്ന സൂചന നല്‍കിക്കൊണ്ട് ഷൈന്‍ ടോം ചാക്കോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുമെന്ന സൂചനയും പോസ്റ്റര്‍ നല്‍കുന്നു.
56 ലൊക്കേഷനുകളിലായി 79 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മമ്മൂട്ടിയുടെ അടുത്ത റിലീസ് ചിത്രം 'ക്രിസ്റ്റഫര്‍' ആകാനും സാധ്യതയുണ്ട്.'ബയോഗ്രാഫി ഓഫ് എ വിജിലന്റ് കോപ്' എന്നാണ് സിനിമയുടെ ടാഗ് ലൈന്‍.
ആര്‍.ഡി. ഇലുമിനേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത് ഉദയ കൃഷ്ണയാണ്. സ്‌നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാര്‍.
തെന്നിന്ത്യന്‍ താരം വിനയ് റായ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. വില്ലന്‍ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്.ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദീഖ്, ജിനു എബ്രഹാം തുടങ്ങിയ താരനിര കൂടാതെ 35 ഓളം പുതുമുഖങ്ങളും അഭിനയിക്കുന്നു. ഹൃദയം സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടന്‍ കലേഷ് രാമാനന്ദ് മമ്മൂട്ടിയുടെ ക്രിസ്റ്റഫറില്‍ അഭിനയിച്ചിരുന്നു.
എറണാകുളം, വണ്ടിപെരിയാര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.
'നന്‍പകല്‍ നേരത്ത മയക്കം'റിലീസിനായി കാത്തിരിക്കുകയാണ് നടന്‍.