ആത്മീയ രാജന്റെ 'അഭ്യൂഹം', വരാനിരിക്കുന്നത് ത്രില്ലര്‍ ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 21 നവം‌ബര്‍ 2022 (11:07 IST)
രാഹുല്‍ മാധവ്, അജ്മല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഖില്‍ ശ്രീനിവാസ് സംവിധാനം ചെയ്യുന്ന 'അഭ്യൂഹം' ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്.
ജാഫര്‍ ഇടുക്കി, ആത്മീയ രാജന്‍, കോട്ടയം നാസര്‍, മാല്‍വി മല്‍ഹോത്ര തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. തിരക്കഥയും സംവിധായകന്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.

മൂവി വാഗണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സെബാസ്റ്റിയന്‍, വെഞ്ച്സ്ലേവസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :