1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Chris Venugopal slams Cyber attackers

'മോശം കമന്റ് എഴുതുന്നവരെ റൂമിൽ അടച്ചിടണം', ക്രിസ് വേണുഗോപാൽ

Chris Venugopal slams Cyber attackers
സമൂഹ മാധ്യമങ്ങളിൽ അശ്ലീല കമന്റുകൾ ഇടുന്നത് ഒരു തരം രോഗമാണെന്നും അത്തരക്കാരെ റൂമിൽ അടച്ചിടമെന്നും ടെലിവിഷൻ താരവും എഴുത്തുകാരനുമായ ക്രിസ് വേണുഗോപാൽ. ഓൺലൈൻ മാധ്യമത്തോടായിരുന്നു പ്രതികരണം. ഒരു സ്കൂളിലെ വാർഷികാഘോഷത്തിൽ വിശിഷ്ടാതിഥികളായി എത്തിയതായിരുന്നു ക്രിസും ഭാര്യ ദിവ്യ ശ്രീധറും. വിവാഹത്തോടെ ഏറെ സൈബർ ആക്രമണം നേരിട്ടവരാണ് ഇരുവരും.
 
''ഇതെല്ലാം ഒരു തരം രോഗമാണ്. ഒന്നുകിൽ അവർക്ക് ചികിൽസ കൊടുക്കാൻ അവരുടെ വീട്ടുകാർ മുൻകൈയെടുക്കണം. അല്ലെങ്കിൽ, അവരെ കൈ കെട്ടിയിടുകയോ, ഫോൺ വാങ്ങിവെച്ച് മുറിക്കുള്ളിൽ പൂട്ടിയിടുകയോ ചെയ്യണം, അതുമല്ലെങ്കിൽ ഇന്റർനെറ്റ് കട്ട് ചെയ്യണം. അല്ലാതെ അവരുടെ രോഗം മാറാൻ പോകുന്നില്ല.  ഏതു പെണ്ണിനെ കണ്ടാലും എന്തും പറയാം എന്നുള്ള ഈ അഹങ്കാരം മാറണം'', ക്രിസ് വേണുഗോപാൽ പറഞ്ഞു.
 
സോഷ്യൽ മീഡിയയിൽ വൈറൽ ആയ വിവാഹമായിരുന്നു സീരിയൽ താരങ്ങളായ ക്രിസ് വേണു ഗോപാലിന്റെയും ദിവ്യ ശ്രീധറിന്റെയും. ഗുരുവായൂരിൽ വെച്ചാണ് ഇവർ വിവാഹിതരായത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇതിനു പിന്നാലെ, നവമാധ്യമങ്ങളിലൂടെ ചിലർ ഇവരെ അഭിനന്ദിച്ചും ചിലർ പരിഹസിച്ചും രംഗത്തെത്തിയിരുന്നു.
About Writer
നിഹാരിക കെ.എസ്
അടുത്ത ലേഖനം
ദേവയാനി അങ്ങനെ ചെയ്തത് എനിക്കോരു ഷോക്കായിരുന്നു, അവളെ പറ്റി ആരും അങ്ങനെ ചിന്തിച്ചിരുന്നില്ല: രംഭ