അനുബന്ധ വാര്‍ത്തകള്‍
- ഛോട്ടാ മുംബൈയുടെ രണ്ടാം ഭാഗം ചെയ്യാന്‍ താത്പര്യമില്ല: മണിയന്‍പിള്ള രാജു
- 'ഷക്കീലയ്ക്ക് മണിയന്‍പിള്ള രാജുവിനോട് പ്രണയം'; അന്ന് താരം പ്രതികരിച്ചത് ഇങ്ങനെ
- 'അങ്ങനെയൊരാള്‍ മരിച്ചാല്‍ ഞാന്‍ കരയാതിരിക്കുന്നത് എങ്ങനെ'; മമ്മൂട്ടിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ സംഭവത്തെ കുറിച്ച് മണിയന്‍പിള്ള രാജു
- മമ്മൂട്ടിയുടെ കള്‍ട്ട് ക്ലാസിക് ബിഗ് ബി തിയറ്ററുകളില്‍ വിജയമായിരുന്നില്ല ! അന്ന് മമ്മൂട്ടി ചിത്രത്തെ തകര്‍ത്തത് മോഹന്‍ലാല്‍
- 15 വര്‍ഷങ്ങള്‍, ഛോട്ടാ മുംബൈയ്ക്ക് മാത്രമല്ല സംഗീത സംവിധായകന് രാഹുല്‍ രാജിനും
5 കോടി മുടക്കി, ഛോട്ടാ മുംബൈ നിര്‍മ്മാതാവിന് ലഭിച്ചത് വമ്പന്‍ തുക !
അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഛോട്ടാ മുംബൈ റിലീസായി 15 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. മോഹന്‍ലാല്‍ ഉള്‍പ്പെടെ വന്‍ താരനിര അണിനിരന്ന ചിത്രം നിര്‍മ്മിച്ചത് മണിയന്‍പിള്ള രാജുവാണ്.ബെന്നി പി. നായരമ്പലത്തിന്റേതാണ് തിരക്കഥ.2007 എപ്രിലില്‍ 6നാണ് സിനിമ പ്രദര്‍ശനത്തിനെത്തിയത്.5 കോടി ബഡ്ജറ്റില്‍ നിര്‍മ്മിച്ച ഛോട്ടാ മുംബൈ മികച്ച വിജയം നേടി.
11.2 കോടി രൂപയാണ് ചിത്രം നിര്‍മാതാവിന് നേടിക്കൊടുത്തത്. അതേസമയം ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന ചര്‍ച്ചയിലാണ് ആരാധകര്‍.ഛോട്ടാ മുംബൈക്ക് രണ്ടാം ഭാഗത്തിന്റെ ആവശ്യമില്ലെന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്.ആ ചിത്രത്തിന്റെ രണ്ടാം ഭാഗം ചെയ്യാന്‍ താത്പര്യമില്ലെന്നും, ആ ചിത്രം അവിടെ അവസാനിച്ചെന്നുമായിരുന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സായി കുമാര്‍, സിദ്ധിഖ്, കലാഭവന്‍ മണി, ഇന്ദ്രജിത്ത്, ജഗതി ശ്രീകുമാര്‍, ഭാവന തുടങ്ങി താരനിര ചിത്രത്തിന്റെ ഭാഗമായി.