ഛോട്ടാ മുംബൈയുടെ രണ്ടാം ഭാഗം ചെയ്യാന്‍ താത്പര്യമില്ല: മണിയന്‍പിള്ള രാജു

കെ ആര്‍ അനൂപ്| Last Modified ശനി, 7 മെയ് 2022 (14:25 IST)

2007 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ -അന്‍വര്‍ റഷീദ് ചിത്രമാണ് ഛോട്ടാ മുംബൈ. സിനിമയ്ക്ക് രണ്ടാം ഭാഗം വരുമോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.അതിനെക്കുറിച്ച് നിര്‍മ്മാതാവ് മണിയന്‍പിള്ള രാജു പറഞ്ഞത് ഇങ്ങനെ.

ഛോട്ടാ മുംബൈക്ക് രണ്ടാം ഭാഗത്തിന്റെ ആവശ്യമില്ലെന്നാണ് അദ്ദേഹം പറയുന്നത്.ആ ചിത്രത്തിന്റെ രണ്ടാം ഭാഗം ചെയ്യാന്‍ താത്പര്യമില്ലെന്നും, ആ ചിത്രം അവിടെ അവസാനിച്ചെന്നുമായിരുന്നു മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു.

ഭാവന, ജഗതി, സിദ്ദിഖ്, മണിക്കുട്ടന്‍, ഇന്ദ്രജിത്, രാജന്‍ പി ദേവ്, കലാഭവന്‍ മണി, വിനായകന്‍, സായി കുമാര്‍, ബിജു കുട്ടന്‍ എന്നീ താരനിര ചിത്രത്തിലുണ്ടായിരുന്നു.

5 കോടി ബഡ്ജറ്റില്‍ നിര്‍മ്മിച്ച ഛോട്ടാ മുംബൈ മികച്ച വിജയം നേടി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :