15 വര്‍ഷങ്ങള്‍, ഛോട്ടാ മുംബൈയ്ക്ക് മാത്രമല്ല സംഗീത സംവിധായകന്‍ രാഹുല്‍ രാജിനും

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 6 ഏപ്രില്‍ 2022 (17:16 IST)

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഛോട്ടാ മുംബൈയിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തി കൊണ്ടാണ് രാഹുല്‍ രാജിന്റെ തുടക്കം. അണ്ണന്‍ തമ്പി, മായാബസാര്‍, ക്രേസിഗോപാലന്‍ എന്നിങ്ങനെ തുടക്കകാലത്ത് തന്നെ പ്രമുഖ താരങ്ങളുടെ ചിത്രങ്ങളുടെ ഭാഗമായി. മോഹന്‍ലാലിന്റെ തന്നെ ആറാട്ട് വരെ എത്തിനില്‍ക്കുന്ന 15 വര്‍ഷത്തെ കരിയര്‍.
ഇന്നേക്ക് ഛോട്ടാ മുംബൈ റിലീസായി 15 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. മോഹന്‍ലാല്‍ ഉള്‍പ്പെടെ വന്‍ താരനിര അണിനിരന്ന ചിത്രം നിര്‍മ്മിച്ചത് മണിയന്‍പിള്ള രാജുവാണ്.ബെന്നി പി. നായരമ്പലത്തിന്റേതാണ് തിരക്കഥ.
സായി കുമാര്‍, സിദ്ധിഖ്, കലാഭവന്‍ മണി, ഇന്ദ്രജിത്ത്, ജഗതി ശ്രീകുമാര്‍, ഭാവന തുടങ്ങി താരനിര ചിത്രത്തിന്റെ ഭാഗമായി.
5 കോടി ബഡ്ജറ്റില്‍ നിര്‍മ്മിച്ച ഛോട്ടാ മുംബൈ മികച്ച വിജയം നേടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :