'വിജയ് സര്‍ സംസാരിച്ചു തുടങ്ങിയാല്‍ കുട്ടികളെപ്പോെല'; ലിയോയില്‍ സര്‍പ്രൈസ് അതിഥി വേഷത്തില്‍ തിളങ്ങി മഡോണ സെബാസ്റ്റ്യന്‍

കെ ആര്‍ അനൂപ്| Last Modified ശനി, 21 ഒക്‌ടോബര്‍ 2023 (13:06 IST)
ലിയോ സിനിമയില്‍ ആരും പ്രതീക്ഷിക്കാത്ത ഒരു അതിഥി വേഷത്തില്‍ മലയാളി നടി മഡോണ സെബാസ്റ്റ്യന്‍ എത്തിയിരുന്നു. സിനിമ റിലീസിന് എത്തും വരെ നടി അഭിനയിച്ച കാര്യം രഹസ്യമായി സൂക്ഷിച്ചു. എലിസാ ദാസ് എന്ന കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകരും ആരോടും പറഞ്ഞില്ല. ലിയോ സിനിമയില്‍ അഭിനയിച്ച കാര്യം അമ്മയോട് മാത്രമാണ് പറഞ്ഞതെന്ന് നടി പറയുന്നു. എന്നാല്‍ നടി സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് കാര്യം റിലീസിന് മുമ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ലിയോ ഓഡിയോ ലോഞ്ചിന് പങ്കെടുത്തു കൊണ്ട് എല്ലാം രഹസ്യവും വെളിപ്പെടുത്താം എന്നതായിരുന്നു ടീം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഓഡിയോ ലോഞ്ച് നടന്നില്ല. ഇപ്പോഴിതാ വിജയിനൊപ്പം ലിയോ സിനിമയില്‍ അഭിനയിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി.
 
എല്ലാവരും പറയുന്നതുപോലെ വിജയ് സര്‍ അധികം സംസാരിക്കില്ല. പക്ഷേ സംസാരിച്ചു തുടങ്ങിയാല്‍ കുട്ടികളെപ്പോെലയാണ്. കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ നമുക്ക് അദ്ദേഹത്തോട് ഒരുപാട് ബഹുമാനം തോന്നും. 
 
നിലവില്‍ 4 സിനിമകളുടെ കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്നും പുതിയ സിനിമയുടെ തിരക്കില്‍ ആയതിനാല്‍ ലിയോ തിയേറ്ററില്‍ എത്തി കാണുന്നത് വൈകുമെന്നും മഡോണ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :