1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Ganapath Movie Leo collection

ഉത്തരേന്ത്യയിലും ലിയോ തരംഗം,ഹിന്ദി ചിത്രം ഗണപത് റിലീസ് ദിനം നേടിയതിനേക്കാള്‍ കൂടുതല്‍ കളക്ഷന്‍ വിജയ് ചിത്രത്തിന്

Ganapath Thalapathy Vijay
സൗത്ത് ഇന്ത്യയില്‍ നിന്നുള്ള സിനിമകള്‍ ഉത്തരേന്ത്യയിലും വന്‍ വിജയമായി മാറുന്ന കാഴ്ചയാണ് സമീപകാലത്ത് കണ്ടത്. വിജയ് ചിത്രമായ ലിയോ ഹിന്ദി നാടുകളില്‍ നിന്നായി തരക്കേടില്ലാത്ത ഓപ്പണിങ് നേടിയിരിക്കുകയാണ്.
ഉത്തരേന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്ന് ആദ്യദിനം മാത്രം ചിത്രം നേടിയത് 5 കോടിയാണ്. തൊട്ടടുത്ത ദിവസം റിലീസ് ചെയ്ത ഹിന്ദി ചിത്രം ഗണപത് നേടിയതിനേക്കാള്‍ കൂടുതലാണ് ഈ തുക എന്ന് ഓര്‍ക്കണം.ടൈഗര്‍ ഷ്രോഫ് നായകനായ ഗണപത് ആദ്യദിനം നേടിയത് 2.5 കോടി മാത്രമാണ്.
കേരളത്തിലും റെക്കോര്‍ഡ് ഓപ്പണിങ് ലിയോ സ്വന്തമാക്കി. 12 കോടിയാണ് ലിയോയുടെ ആദ്യദിന കളക്ഷന്‍. ഇതിനുമുമ്പ് കെജിഎഫ് രണ്ടാം ഭാഗമായിരുന്നു 7.3 കോടി നേടി മുന്നില്‍ ഉണ്ടായിരുന്നത്.
 
  
 
 
അടുത്ത ലേഖനം
വിക്രം രണ്ടാം ഭാഗം വരുമോ? പുത്തന്‍ ലുക്കില്‍ ചിരിയുമായി കമല്‍ഹാസന്‍