അനുബന്ധ വാര്‍ത്തകള്‍
- സിബിഐ അഞ്ചാം ഭാഗത്തിലും മുകേഷ് എത്തും; സേതുരാമയ്യറെ സഹായിക്കാന്‍ ചാക്കോയായി
- ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ കള്ളനാക്കുന്നു, കളിക്കളത്തിനു ശേഷം മുഴുനീള കള്ളന്‍വേഷം; നന്‍പകല്‍ നേരത്ത് മയക്കം ഹാസ്യചിത്രമെന്ന് റിപ്പോര്‍ട്ട്
- മമ്മൂട്ടിക്കൊപ്പം ജഗതിയും ! സിബിഐ അഞ്ചാം ഭാഗത്തില്‍ വിക്രം കാണുമെന്ന് സൂചന
- അഞ്ചാം തവണയും സേതുരാമയ്യര്‍ ആകാന്‍ മമ്മൂട്ടി, മെഗാസ്റ്റാര്‍ എപ്പോള്‍ സെറ്റില്‍ എത്തും ? പൂജ ചിത്രങ്ങള്‍ കാണാം
- ഷൂട്ടിങ് തിരക്ക്; കത്രീന കൈഫിന്റെ കല്യാണം കൂടാന്‍ മമ്മൂട്ടി പോകില്ല !
പുഴുവിന് ശേഷം സിബിഐ 5യിലും മമ്മൂട്ടിയോടൊപ്പം മാളവിക മേനോന്‍ ?
സിബിഐ 5 ഒരുങ്ങുകയാണ്. കഴിഞ്ഞദിവസം പൂജ ചടങ്ങുകളോടെയാണ് സിനിമയ്ക്ക് തുടക്കമായത്. മമ്മൂട്ടി, മുകേഷ്, സൗബിന്‍ ഷാഹിര്‍, ആശാ ശരത്, സായ്കുമാര്‍, രണ്‍ജി പണിക്കര്‍ തുടങ്ങിയവര്‍ക്ക് പുറമേ നടി മാളവിക മേനോനും ചിത്രത്തില്‍ ഉണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്. പൂജ ചടങ്ങുകളില്‍ നടി പങ്കെടുത്തിരുന്നു. പുഴുവിന് ശേഷം വീണ്ടും മമ്മൂട്ടിയോടൊപ്പം മാളവികയെ കാണാം.
കെ മധു സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ ഉടന്‍ പ്രഖ്യാപിക്കും.ഡിസംബര്‍ 10നു ശേഷം മാത്രമാകും മെഗാസ്റ്റാര്‍ സെറ്റില്‍ എത്തുക.
ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.പഴനിയില്‍ 'നന്‍പകല്‍ നേരത്തു മയക്കം' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലായതിനാല്‍ മമ്മൂട്ടി പൂജ ചടങ്ങുകളില്‍ പങ്കെടുത്തില്ല.
14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ഗചിത്ര അപ്പച്ചന്‍ സിനിമ നിര്‍മ്മാണ മേഖലയിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ്.എസ് എന്‍ സ്വാമിയുടെ തിരക്കഥ ഒരുക്കുന്നു.