ഷൂട്ടിങ് തിരക്ക്; കത്രീന കൈഫിന്റെ കല്യാണം കൂടാന്‍ മമ്മൂട്ടി പോകില്ല !

രേണുക വേണു| Last Modified തിങ്കള്‍, 29 നവം‌ബര്‍ 2021 (11:19 IST)

ബോളിവുഡ് താരം കത്രീന കൈഫിന്റെ കല്യാണം കൂടാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി പോകില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഷൂട്ടിങ് തിരക്കുകള്‍ കാരണം രാജസ്ഥാനിലെ ആഡംബര ഹോട്ടലില്‍ നടക്കുന്ന കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും വിവാഹ പാര്‍ട്ടി മമ്മൂട്ടി ഒഴിവാക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് തിരക്കുകളിലേക്ക് കടക്കുകയാണ് മമ്മൂട്ടി. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചാല്‍ ഉടനെ സിബിഐ ടീമിനൊപ്പം മമ്മൂട്ടി ചേരും. അതുകൊണ്ടാണ് കത്രീന കൈഫിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മെഗാസ്റ്റാറിന് സാധിക്കാത്തത്.

'ബല്‍റാം വേഴ്‌സസ് താരാദാസ്' എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായിരുന്നു കത്രീന കൈഫ്. അന്നുമുതല്‍ കത്രീനയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് മമ്മൂട്ടി. ഈ സൗഹൃദമാണ് മമ്മൂട്ടിയെ അതിഥിയായി കത്രീന ക്ഷണിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഡിസംബര്‍ 7, 8, 9 ദിവസങ്ങളിലായാണ് വിവാഹ ആഘോഷങ്ങള്‍ നടക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :