അനുബന്ധ വാര്‍ത്തകള്‍
- 'വാലിബന്' ശേഷം 'ഭ്രമയുഗം' തന്നെ! റിലീസ് ഫെബ്രുവരിയിലോ? പ്രതീക്ഷകളോടെ മമ്മൂട്ടി ആരാധകര്‍
- പേഴ്സണൽ ഫേവറേറ്റ് മോഹൻലാൽ ചിത്രങ്ങൾ ഇതാണ്, അധികമാരും സംസാരിച്ചിട്ടില്ല ഇതിനെക്കുറിച്ച്, ലിജോ പറയുന്നു
- അവിടെ 72കാരനായ ഒരാള്‍ സ്വവര്‍ഗാനുരാഗിയായി അഭിനയിക്കുന്നു, ഇവിടെ സൂപ്പര്‍ സ്റ്റാറിന്റെ മുടി നരച്ചാല്‍ റിസ്ക്: ആര് ജെ ബാലാജി
- മുടി പറ്റെവെട്ടാന്‍ കഴിയില്ലെന്ന് മമ്മൂട്ടി വാശി പിടിച്ചു; ഒടുവില്‍ ആ സിനിമ സംഭവിച്ചത് ഇങ്ങനെ
- മമ്മൂട്ടി-അമല്‍ നീരദ് ചിത്രം ഈ വര്‍ഷം അവസാനത്തോടെ? ബിലാല്‍ അല്ല !
Bramayugam Release date: 'കാര്‍ന്നോരുടെ മനയ്ക്കലേക്കു ഫെബ്രുവരി 15 മുതല്‍ പ്രവേശനം'; ഭ്രമയുഗം റിലീസ് ഉറപ്പിച്ചു !
ഭ്രമയുഗത്തിന്റെ ഇതുവരെ ഇറങ്ങിയ പോസ്റ്ററുകളും ടീസറും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ തന്നെയായിരുന്നു
Mammootty (Bramayugam)
Bramayugam Release date: മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന് സംവിധാനം ചെയ്ത ഭ്രമയുഗം ഫെബ്രുവരിയില്‍ തിയറ്ററുകളില്‍. ഫെബ്രുവരി 15 നാണ് ചിത്രം വേള്‍ഡ് വൈഡായി റിലീസ് ചെയ്യുക. ആന്റോ ജോസഫിന്റെ ആന്‍ മീഡിയ കമ്പനി വഴിയാണ് കേരളത്തിലെ റിലീസ്. തിയറ്റര്‍ ചാര്‍ട്ടിങ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. റിലീസുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാകും.
ഭ്രമയുഗത്തിന്റെ ഇതുവരെ ഇറങ്ങിയ പോസ്റ്ററുകളും ടീസറും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ തന്നെയായിരുന്നു. 2024 ലും ഒരു മലയാള സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഇറങ്ങുന്നു എന്നത് പാന്‍ ഇന്ത്യന്‍ തലത്തില്‍ ഇപ്പോള്‍ തന്നെ ചര്‍ച്ചയായി കഴിഞ്ഞു.
ഹൊറര്‍ ത്രില്ലറായ ഭ്രമയുഗത്തില്‍ മമ്മൂട്ടിയെ കൂടാതെ അര്ജുന് അശോകന്, സിദ്ധാര്‍ത്ഥ് ഭരതന്, അമാല്‍ഡ ലിസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മമ്മൂട്ടി വില്ലന്‍ വേഷത്തിലാണ് അഭിനയിക്കുന്നത്. ദുര്‍മന്ത്രവാദിയായാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ടി.ഡി.രാമകൃഷ്ണനാണ് ചിത്രത്തിനായി സംഭാഷണം ഒരുക്കിയിരിക്കുന്നത്.