അവിടെ 72കാരനായ ഒരാള്‍ സ്വവര്‍ഗാനുരാഗിയായി അഭിനയിക്കുന്നു, ഇവിടെ സൂപ്പര്‍ സ്റ്റാറിന്റെ മുടി നരച്ചാല്‍ റിസ്‌ക്: ആര്‍ ജെ ബാലാജി

അഭിറാം മനോഹർ| Last Modified ബുധന്‍, 24 ജനുവരി 2024 (19:09 IST)
മലയാള സിനിമയെ മാത്രമല്ല തന്റെ വൈവിധ്യകരമായ വേഷങ്ങളിലൂടെ ഇന്ത്യന്‍ സിനിമയെ തന്നെ അമ്പരപ്പിക്കുകയാണ് മലയാളികളുടെ പ്രിയ താരം മമ്മൂട്ടി. അടുത്തകാലത്തായി മമ്മൂട്ടി ചെയ്ത സിനിമകള്‍ എല്ലാം തന്നെ ഇന്ത്യയാകെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ തമിഴകത്തെ സൂപ്പര്‍ താരമായ രജനീകാന്തിനെ മമ്മൂട്ടിയുമായി താരതമ്യം ചെയ്തുകൊണ്ടുള്ള തമിഴ് നടന്‍ ആര്‍ ജെ ബാലാജിയുടെ വാക്കുകളാണ് വൈറലാകുന്നത്.

ഭരദ്വാജ് രംഗന് നല്‍കിയ അഭിമുഖത്തിലാണ് ആര്‍ ജെ ബാലാജിയുടെ പ്രതികരണം. നേരത്തെ ജയിലര്‍ സിനിമയുടെ സമയത്ത് രജനീകാന്തിനെ പ്രായമുള്ള ആളായി അവതരിപ്പിക്കുന്നതില്‍ തനിക്ക് ഏറെ പ്രയാസം നേരിട്ടിരുന്നുവെന്ന് സംവിധായകനായ നെല്‍സണ്‍ ദിലീപ് കുമാര്‍ പറഞ്ഞിരുന്നു. രജനീകാന്തിന് നര പാടില്ലെന്ന് സിനിമാമേഖലയില്‍ നിന്നുള്ള ഒട്ടേറെ പേര്‍ തന്നോട് പറഞ്ഞിരുന്നതായും നെല്‍സണ്‍ പറഞ്ഞിരുന്നു. ഇത് ചൂണ്ടികാണിച്ചാണ് ആര്‍ ജെ ബാലാജി മമ്മൂട്ടിയെ പുകഴ്ത്തിയത്. ഒരു വലിയ താരത്തിനെ വെച്ച് ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ ലുക്കില്‍ വരുത്തുന്ന മാറ്റം പോലും വലിയ റിസ്‌കായാണ് സംവിധായകന്‍ പറയുന്നത്. എന്നാല്‍ രജനിയുടെ അതേ നിരയിലുള്ള മമ്മൂട്ടി എന്ന സൂപ്പര്‍ താരം അപ്പുറത്ത് സ്വവര്‍ഗാനുരാഗിയാകുന്നു. ആ സിനിമ അദ്ദേഹം തന്നെ നിര്‍മിക്കുകയും ചെയ്യുകയാണ്. ആര്‍ ജെ ബാലാജി പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :