അനുബന്ധ വാര്‍ത്തകള്‍
- അയ്യപ്പനും കോശിയും: ആദ്യം നായകനായി ആലോചിച്ചത് മമ്മൂട്ടിയെ, പിന്നീട് മാറ്റി ! കാരണം ഇതാണ്
- നാടോടിക്കാറ്റിലെ പവനായി മമ്മൂട്ടിയായിരുന്നു; പിന്നീട് സംഭവിച്ചത്
- വലിയ പ്രതീക്ഷകളോടെ എത്തി, പക്ഷേ സമ്പൂര്‍ണ പരാജയം; പ്രേക്ഷകരെ നിരാശപ്പെടുത്തിയ മള്‍ട്ടിസ്റ്റാര്‍ സിനിമകള്‍
- നിവിൻ പോളിയുടെ 'എൻപി42' സെറ്റിൽ ഉണ്ണി മുകുന്ദൻ !
- നില്ക്കുന്ന മണ്ണിനെ കുറിച്ച് നല്ല ബോധമുണ്ട്, വാക്കുകള്‍ ആരെയെങ്കിലും മുറിപ്പെടുത്തിയെങ്കില്‍ മാപ്പ്: ഇന്ദ്രന്‍സ്
സഹപ്രവര്‍ത്തകനെതിരെ ബോഡി ഷെയ്മിങ് പരാമര്‍ശവുമായി സൗബിന് ഷാഹിര്‍; മാപ്പ് പറയണമെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)
നിരവധി പേരാണ് സൗബിനെതിരെ രംഗത്തെത്തിയിരിക്കുന്നത്
സൗബിന് ഷാഹില്‍ പ്രധാന വേഷത്തിലെത്തിയ രോമാഞ്ചം തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന് പരിപാടികളുടെ ഭാഗമായി പല മാധ്യമങ്ങള്‍ക്കും സൗബിനും ചിത്രത്തിലെ മറ്റ് അഭിനേതാക്കളും അഭിമുഖം നല്‍കുന്നുണ്ട്. അങ്ങനെയൊരു അഭിമുഖത്തില്‍ രോമാഞ്ചം സിനിമയില്‍ തനിക്കൊപ്പം അഭിനയിച്ച നടനെതിരെ സൗബിന് നടത്തിയ ബോഡി ഷെയ്മിങ് പരാമര്‍ശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം.
' ഇവന്റെ മുഖമൊന്ന് ആലോചിച്ച് നോക്കിയേ, പേടിച്ച് ചാവില്ലേ. ശരിക്കും ഈ പടത്തില്‍ ഈ പറയുന്ന ലുക്ക് വെച്ച് ആരായിരിക്കും പ്രേതം? ഇവനാണ് ' എന്നാണ് മനോരമയിലെ അഭിമുഖത്തിനിടെ സൗബിന് പറയുന്നത്.
നിരവധി പേരാണ് സൗബിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. സഹപ്രവര്‍ത്തകനെതിരെ ബോഡി ഷെയ്മിങ് നടത്തിയ സൗബിന് മാപ്പ് പറയണമെന്ന് നിരവധിപേര്‍ ആവശ്യപ്പെട്ടു.