വിക്രമിന്റെ ഗ്യാങ്സ്റ്റര്‍ ത്രില്ലറില്‍ ബോബി സിംഹയും, 'ചിയാന്‍ 60' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 12 മാര്‍ച്ച് 2021 (12:30 IST)

സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ പുതിയ ചിത്രം 'ചിയാന്‍ 60' ഒരുങ്ങുകയാണ്. വിക്രം, ധ്രുവ് വിക്രം കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിനൊപ്പം നടന്‍ ചേരുന്നു. ഗ്യാങ്സ്റ്റര്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. സിമ്രാന്‍,വാണി ഭോജന്‍ എന്നിവര്‍ നായികമാരായി എത്തും.

ധ്രുവ് വിക്രം ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്. വിക്രമും ധ്രുവും ആദ്യമായിട്ടാണ് സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്നത്. വിക്രമിന് മുന്നില്‍ നിരവധി ചിത്രങ്ങളുണ്ട്. മണിരത്‌നത്തിന്റെ 'പൊന്നിയിന്‍ സെല്‍വന്‍', കോബ്ര തുടങ്ങിയ ചിത്രങ്ങളാണ് വിക്രമിന്റെ ഇനി പുറത്തു വരാനിരിക്കുന്നത്. ധനുഷ് കാര്‍ത്തിക് സുബ്ബരാജ്ചിത്രം 'ജഗമേ തന്തിരം' റിലീസിന് ഒരുങ്ങുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :