അനുബന്ധ വാര്‍ത്തകള്‍
- വ്യാപകമായി ചാനലുകൾക്ക് പൂട്ട്, പൈറസിക്കെതിരെ നിലപാട് കടുപ്പിച്ച് ടെലഗ്രാം
- ആറാട്ട് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍, ഇനി എമ്പുരാനോ ?
- ഇന്ത്യന്‍ 2 പ്രതിസന്ധിയില്‍, കമല്‍ഹാസനെ വിട്ട് ഷങ്കര്‍; ചരിത്രസിനിമയില്‍ നായകന് രാം ചരണ്‍ !
- ശാലിനി ബിഗ്സ്ക്രീനിലേക്ക് മടങ്ങിയെത്തുന്നു? അഭിനയിക്കുക മണിരത്നത്തിന്റെ പൊന്നിയിൻ സെൽവനിൽ
- 'ഒരു പാർട്ടിയും എന്നെ സമീപിച്ചിട്ടില്ല', എൽഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുവെന്ന വാർത്ത തള്ളി പാർവതി
ഒരേസമയം മൂന്ന് ചിത്രങ്ങളിൽ അഭിനയിക്കാൻ വിക്രം !
മൂന്ന് ചിത്രങ്ങളാണ് ഒരേ സമയം വിക്രമിന്റെതായി ഒരുങ്ങുന്നത്. മണിരത്നത്തിന്റെ 'പൊന്നിയിൻ സെൽവൻ' ഷൂട്ടിംങ്ങിൻറെ ഭാഗമായി ഹൈദരാബാദിലാണ് നടൻ. ഇതിനുവേണ്ടി 'കോബ്ര'യുടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഈ രണ്ട് ചിത്രങ്ങൾക്കും പൂർത്തിയാക്കി വിക്രം 'ചിയാൻ 60'ൻറെ തിരക്കിലേക്ക് അടുത്തു തന്നെ കടക്കും എന്നാണ് റിപ്പോർട്ടുകൾ. വിക്രവും ധ്രുവും ഒന്നിക്കുന്ന സിനിമ കൂടിയായതിനാൽ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ആദ്യമായാണ് മകനുമായി നടൻ സ്ക്രീൻ സ്പേസ് പങ്കിടുന്നത്. മാർച്ചിൽ ഷൂട്ട് തുടങ്ങാനാണ് സാധ്യത.
ഗ്യാങ്‌സ്റ്റർ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമായിരിക്കും. കാസ്റ്റിംഗ് സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നിട്ടില്ല. അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കുന്നു. സെവൻ സ്ക്രീൻ സ്റ്റുഡിയോയാണ് ചിത്രം നിർമ്മിക്കുന്നത്. കാർത്തിക് സുബ്ബരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
അതേസമയം, ധനുഷ് - കാർത്തിക് സുബ്ബരാജ്ചിത്രം 'ജഗമേ തന്തിരം' റിലീസിന് ഒരുങ്ങുകയാണ്. തീയേറ്റർ റിലീസ് ആകാനാണ് സാധ്യത.