റഷ്യയിലേക്ക് പറന്ന് വിക്രം,'കോബ്ര' ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 25 ഫെബ്രുവരി 2021 (12:33 IST)

നടന്‍ വിക്രം 'കോബ്ര' ചിത്രീകരണത്തിനായി റഷ്യയില്‍ എത്തി എന്നാണ് അറിയാന്‍ കഴിയുന്നത്.സംവിധായകന്‍ അജയ് ജ്ഞാനമുത്തുവും സംഘവും ഏതാനും ആഴ്ചകള്‍ക്കു മുമ്പേ റഷ്യയില്‍ എത്തിയിരുന്നു. ഈ ഷെഡ്യൂളില്‍ തന്നെ ചിത്രീകരണം പൂര്‍ത്തിയാകും.
അതിനുശേഷം പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികളിലേക്ക് ടീം കടക്കും.

2019 ഓഗസ്റ്റിലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. വിവിധ കാരണങ്ങളാല്‍ ഷൂട്ടിംഗ് നീളുകയായിരുന്നു. 30 മുതല്‍ 35 ദിവസത്തെ ഷൂട്ടിംഗ് ഇനി ടീമിന് പൂര്‍ത്തിയാക്കേണ്ടത്. ഒന്നര മിനിറ്റ് ഓളം ദൈര്‍ഘ്യമുള്ള ടീസര്‍ അടുത്തിടെയാണ് പുറത്തുവന്നത്. വിക്രം വ്യത്യസ്ത വേഷങ്ങളില്‍ എത്തുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. 7 സ്‌ക്രീന്‍ സ്റ്റുഡിയോയാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :